കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി മൂന്നാം ദിവസവും ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1500 രൂപയാണ് വർധിച്ചത്. പവന്‍ വില ഇന്ന് 400 രൂപ കൂടി ഉയര്‍ന്നു. 56,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപ കൂടി 7115 ആയി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ ആശ്വാസം ഇപ്പോള്‍ വിപണിയില്‍ കാണാനില്ല.
ഈ മാസം ഏറ്റവും ഉയര്‍ന്ന പവന്‍ വില 59080 രൂപയായിരുന്നു. ഏറ്റവും കുറവ് 55480 രൂപയും. ഈ നിരക്കില്‍ നിന്നാണ് കഴിഞ്ഞ മൂന്ന് ദിവസമായി വില ഉയരാന്‍ തുടങ്ങിയത്. 480 രൂപയാണ് തിങ്കളാഴ്ച കൂടിയത്. ചൊവ്വാഴ്ച 560 രൂപ വര്‍ധിച്ചു. ഇന്ന് 400 രൂപയും കൂടി. വരും ദിവസങ്ങളിലും ഇതേ ട്രെന്‍ഡ് തുടരുമെന്നാണ് സൂചന.
Content Summary: Gold prices rebound; increased by Rs 1,500 in the last three days
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !