രക്തസമ്മര്‍ദ പരിശോധന സര്‍ക്കാര്‍ ആശുപത്രികളില്‍ നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്

0

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികളുടെ രക്തസമ്മർദ പരിശോധന നിർബന്ധമാക്കി ആരോഗ്യവകുപ്പ്. 
ചികിത്സക്കെത്തുന്ന രോഗികളില്‍ ആവശ്യമുള്ളവർക്കെല്ലാം രക്തസമ്മർദപരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നല്‍കി. ഇക്കാര്യം സ്ഥാപനമേധാവികള്‍ ഉറപ്പാക്കുകയും വേണം.

രോഗിയുടെ താപനില, രക്തസമ്മർദം, നാഡിമിടിപ്പ്, ശ്വസനനിരക്ക് എന്നിവയെടുക്കുന്നത് നിർണായകമാണ്. രോഗിയുടെ ആരോഗ്യനിലയെക്കുറിച്ച്‌ വിലയിരുത്താനും ഇത് സഹായിക്കും. മുൻപ്‌ ഇവ പരിശോധിച്ച ശേഷമാണ് ഡോക്ടർമാർ രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇത് കാര്യക്ഷമമല്ലെന്നാണ് പരാതി. രോഗനിർണയത്തിന് ശരീരപരിശോധന നടത്തുന്നതും രോഗവിവരങ്ങള്‍ ചോദിച്ചറിയുന്നതും അനിവാര്യമാണ്. ഇൻസ്പെക്‌ഷൻ, പാല്‍പ്പേഷൻ, പെർക്കഷൻ, ഒസ്കള്‍ട്ടേഷൻ എന്നിവയാണ് ഇതില്‍ പ്രധാനം.

ഏതെങ്കിലും ശരീരഭാഗത്തിന് കാഴ്ചയില്‍ സാധാരണയില്‍നിന്ന് വ്യത്യാസമുണ്ടോയെന്ന് പരിശോധിക്കും. കണ്ണിനും നഖങ്ങള്‍ക്കും മഞ്ഞനിറമുണ്ടോ, എവിടെയെങ്കിലും നീലനിറമുണ്ടോ, ടോണ്‍സില്‍ ഗ്രന്ഥിയുടെ സ്ഥിതിയെങ്ങനെ, ശരീരഭാഗത്തെവിടെയെങ്കിലും വീക്കമുണ്ടോ തുടങ്ങിയവ നിരീക്ഷിക്കും. ശരീരോഷ്മാവ്, വീക്കം തുടങ്ങിയവയുണ്ടോയെന്ന് തൊട്ടറിയല്‍. കൈകളുപയോഗിച്ച്‌ ശരീരഭാഗത്ത് മെല്ലെയോ ശക്തമായോ അമർത്തി പരിശോധിക്കും.

ഉള്ളിലെ അവസ്ഥയറിയാൻ രോഗിയുടെ ശരീരത്തില്‍ തട്ടിനോക്കുകയാണിതില്‍ ചെയ്യുക. നെഞ്ച്, പുറം, വയർ തുടങ്ങിയ ഭാഗങ്ങളിലാണ് പരിശോധന. കൈവിരലുകളോ റിഫ്ലക്സ് ഹാമറോ ഉപയോഗിച്ചോ ഇത് ചെയ്യാം.
സ്റ്റെതസ്കോപ്പ് ഉപയോഗിച്ച്‌ നടത്തുന്ന പരിശോധന. ഹൃദയമിടിപ്പ്, ശ്വാസോച്ഛാസം, കുടലിലെ ശബ്ദങ്ങള്‍ തുടങ്ങിയവയിലെ വ്യത്യാസങ്ങള്‍ മനസ്സിലാക്കാൻ.

Content Summary: Health department has made blood pressure testing mandatory in government hospitals

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !