അബുദാബി: ഇന്നലെ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 46 കോടിയോളം രൂപ( 20 ദശലക്ഷം ദിര്‍ഹം) സമ്മാനം. പ്രിന്‍സ് ലോലശ്ശേരി സെബാസ്റ്റ്യന്‍ എന്നയാള്‍ക്കാണ് സമ്മാനം ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഷാര്‍ജയിലാണ് പ്രിന്‍സ് താമസിക്കുന്നത്.
എഞ്ചിനിയറായ പ്രിന്‍സ് കഴിഞ്ഞ എട്ടുവര്‍ഷമായി യു എ ഇയിലാണ് താമസിക്കുന്നത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനമടിച്ച സന്തോഷത്തിലാണ് പ്രിന്‍സും കുടുംബവും. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രിന്‍സ് ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്.
സമ്മാനം ലഭിച്ച വിവരം സുഹൃത്തുക്കളില്‍ നിന്നാണ് പ്രിന്‍സ് അറിഞ്ഞത്. എങ്കിലും കേട്ടപാടെ വിശ്വസിച്ചില്ല. ഷോ അവതാരകരായ റിച്ചഡില്‍ നിന്നും ബൗച്രയില്‍ നിന്നും ഫോണ്‍ കോള്‍ ലഭിച്ചപ്പോഴാണ് ഉറപ്പിച്ചത്. ഒക്ടോബര്‍ 4-നാണ് ഭാഗ്യം കൊണ്ടുവന്ന 197281 എന്ന നമ്പറിലുള്ള ടിക്കറ്റ് പ്രിന്‍സ് വാങ്ങിയത്.
കുട്ടികളുടെ ആവശ്യങ്ങള്‍ക്കായും ഇന്ത്യയിലെ തന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനും വേണ്ടി കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം മാറ്റിവയ്ക്കുമെന്ന് പ്രിന്‍സ് പറഞ്ഞു. സമ്മാനത്തുക തന്റെ പത്ത് സഹപ്രവര്‍ത്തകരുമായി പങ്കിടുമെന്നും അറിയിച്ചു.
Content Summary: Malayalees got Rs 46 crore in the Abu Dhabi Big Ticket draw
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !