ഷാരൂഖ് ഖാന്റെ എവര്‍ഗ്രീന്‍ റൊമാന്റിക് ചിത്രം 'കല്‍ ഹോ നാ ഹോ' 21 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.
നവംബര്‍ 15ന് ചിത്രം റി റിലീസായി തിയറ്ററുകളില്‍ എത്തും. ധര്‍മ പ്രൊഡക്ഷന്‍സ് ആണ് റി റിലീസ് തിയതി പുറത്തുവിട്ടത്. ഇരുപത്തി ഒന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ എവര്‍ഗ്രീന്‍ പ്രണയ ചിത്രം തിയറ്ററില്‍ എത്തുമ്ബോള്‍ ഷാരൂഖ് ഖാന്‍ ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്.
2003ല്‍ റിലീസ് ചെയ്ത ചിത്രമാണ് കല്‍ ഹോ നാ ഹോ. ‘എ സ്റ്റോറി ഓഫ് എ ലൈഫ് ടൈം.. ഇന്‍ എ ഹാര്‍ട്ട് ബീറ്റ്’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം സംവിധാനം ചെയ്തത് നിഖില്‍ അദ്വാനിയാണ്. ഷാരൂഖ് ഖാനൊപ്പം പ്രീതി സിന്റയും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ സുഷമ സേത്ത്, റീമ ലഗൂ, ലില്ലെറ്റ് ദുബെ, ഡെല്‍നാസ് ഇറാനി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളില്‍ എത്തിയിരുന്നു. 2003ല്‍ ഏറ്റവും കൂടുതല്‍ വാണിജ്യ വിജയം നേടിയ ചിത്രം കൂടിയാണ് ‘കല്‍ ഹോ നാ ഹോ’.കര്‍ണ്‍ ജോഹര്‍ ആയിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !