ചേര്‍ത്തല: കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ യാത്രക്കിടെ ഊരിത്തെറിച്ചു. ശിശുദിനത്തില്‍ വൈകിട്ട് നാലരയോടെ തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കേ പാലത്തിലായിരുന്നു അപകടം. അപകട സമയത്ത് ബസിൽ നിറയെ കുട്ടികളുണ്ടായിരുന്നു.
പട്ടണക്കാട് സെന്റ് ജോസഫ്‌സ് പബ്ലിക്ക് സ്‌കൂളിന്റെ ബസാണ് കേടായത്. ബണ്ട് തീരുന്നതിന് മുമ്പ് പാലത്തിൽ വെച്ചായിരുന്നു ചക്രം ഊരിത്തെറിച്ചത്. ഡ്രൈവറുടെ അവസരോചിത ഇടപെടലിൽ അപകടമൊഴിവായി. അപകടത്തെ തുടര്‍ന്ന് ബണ്ട് പാലത്തില്‍ ഏറെ നേരം ഗതാഗതം മുടങ്ങി. സ്‌കൂളില്‍ നിന്നും കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടികളെ മറ്റു വാഹനങ്ങളിൽ വീടുകളിലെത്തിച്ചെന്നും ആർക്കും പരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Source: ANN
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: The rear wheels of the school bus carrying the children came off during the journey
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !