കാടാമ്പുഴ ഭഗവതി ക്ഷേത്രം തൃക്കാർത്തിക പുരസ്കാരം മലയാളത്തിൻ്റെ വാനമ്പാടി കെ.എസ് ചിത്രക്ക്.. സമർപ്പണം ഡിസംബർ 7 ന്..

0

കാടാമ്പുഴ ഭഗവതി ദേവസ്വത്തിന്റെ  2024
ലെ തൃക്കാർത്തിക പുരസ്‌കാരം മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രക്ക്.സമൂഹത്തിന്റ വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്നവർക്ക് തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായാണ് 
പുരസ്‌കാരം നൽകി വരുന്നത്. ദേവസ്വത്തിന്റ ആറാമത് പുരസ്‌കാരമാണ് കെ എസ് ചിത്രക്ക് 
സമ്മാനിക്കുന്നത്. 25000 രൂപയും ദാരു ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. 
ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ 
ഡിസംബർ 7 മുതൽ 13 വരെ നടക്കുന്ന തൃക്കാർത്തിക മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് ഡിസംബർ 7 ന് വൈകുന്നേരം  ദേവസ്വം മന്ത്രി വി എൻ വാസവൻ ഉത്ഘാടനം ചെയ്യുന്ന 
സാംസ്‌കാരിക സമ്മേളനത്തിൽ  വെച്ച് കെ എസ് ചിത്രക്ക്  പുരസ്‌കാരം സമർപ്പിക്കും.
വൃശ്ചിക മാസത്തിലെ കാർത്തിക നാളാണ് കാടാമ്പുഴ ഭഗവതിയുടെ പ്രതിഷ്ഠ ദിനമായി ആഘോഷിക്കുന്നത്.
ഡിസംബർ 13 വെള്ളിയാഴ്ചയാണ് ഈ വർഷത്തെ തൃക്കാർത്തിക. അന്നേ ദിവസം പുലർച്ചെ 3 മുതൽ 
ക്ഷേത്രത്തിൽ തൃക്കാർത്തിക ദീപം തെളിയിക്കും. രാവിലെ 10 മുതൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന 
വിഭവസമൃദമായ പിറന്നാൾ സദ്യയും ഉണ്ടായിരിക്കും. തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി ഡിസംബർ 7 മുതൽ പ്രശസ്ത കലാകാരൻമാർ അണിനിരക്കുന്ന  കലാ സാംസ്കാരിക പരിപാടികൾ  പ്രത്യേകം തയ്യാറാക്കിയ വേദിയിൽ അരങ്ങേറും.

Content Summary: Katampuzha Bhagavathy Temple Trikarthika award for Malayalam film Vanambadi KS.. Dedication on 7th December..

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !