ഷാർജ : രാഷ്ട്രീയ , സാഹിത്യ ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ അറിയപ്പെടാത്ത മുഖങ്ങൾ അനാവരണം ചെയ്യുന്ന "മറക്കാത്ത മുഖങ്ങൾ മരിക്കാത്ത ഓർമ്മക
ൾ "അപൂർവ്വ സുന്ദരമായ വായനാനുഭവം പകർന്നു നൽകുന്നുവെന്ന് ചലച്ചിത്രനടൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. അറിയപ്പെടുന്ന മനുഷ്യരുടെ അറിയപ്പെടാത്ത മുഖങ്ങൾ തേടിയുള്ള യാത്രകളാണ് ഇതിലെ അഭിമുഖങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ബഷീർ രണ്ടത്താണി രചിച്ച "മറക്കാത്ത മുഖങ്ങൾ മരിക്കാത്ത ഓർമ്മ
കൾ " എന്ന ഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
കവിയും മാധ്യമപ്രവർത്തകനുമായ കൂഴൂർ വിൽസൻ ആദ്യ പ്രതി ഏറ്റുവാങ്ങി.
റിപ്പോർട്ടർ ചാനലിൻ്റെ ഡിജിറ്റൽ ഹെഡും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ഉണ്ണി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. എഴുത്തുകാരനും ഗ്രന്ഥകാരനുമായ താഹ മാടായി പി.എ. മെഹബൂബ് എന്നിവർ ആശംസകൾ അർപ്പിച്ചു . പുസ്തകത്തിൻ്റെ രചയിതാവ് ബഷീർ രണ്ടത്താണി കൃതഞ്ജത രേഖപ്പെടുത്തി.
Content Summary: Bashir Randathani's "Unforgettable Faces Undying Memories" was released.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !