വളാഞ്ചേരി : വളാഞ്ചേരി വട്ടപ്പാറ ശ്രീനാരായണ ഗിരിയിലെ അന്നദാനത്തിന് തുടക്കമായി. വ്രതാനുഷ്ഠാനങ്ങളുടെ നാളുകൾക്ക് തുടക്കം കുറിക്കുന്ന വൃശ്ചികം ഒന്നു മുതൽ നാൽപ്പത്തൊന്ന് വരെയുള്ള പുണ്യനാളുകളിൽ എസ്എൻഡിപി യോഗം തിരൂർ യൂണിയനും കെ ആർ ഗ്രൂപ്പും ചേർന്നാണ് അയ്യപ്പസ്വാമിയെ ദർശിക്കുവാനും അനുഗ്രഹം ലഭിക്കുന്നതിനും ഇരുമുടി കെട്ടുമായി പോകുന്ന അയ്യപ്പഭക്തർക്ക് അന്നദാനം നടത്തി വരാറുള്ളത്.
കഴിഞ്ഞ പതിനെട്ട് വർഷമായി നടത്തിയതിലും വളരെ വ്യത്യസ്തവും വിപുലവും ആയി വിഭവ സമൃദ്ധമായ സദ്യ നൽകാനാണ് ഈ വർഷത്തെ തീരുമാനമെന്ന് അയ്യപ്പഭക്തർക്ക് അന്നദാനം നൽകി തുടക്കം കുറിച്ചുകൊണ്ട് തിരൂർ യൂണിയൻ പ്രസിഡണ്ട് കെ ആർ ബാലൻ പറഞ്ഞു.ചടങ്ങിൽ വിശിഷ്ട അതിഥിയായി തൊഴവാനൂർ ഭഗവതി ക്ഷേത്രം എക്സിക്യൂട്ടീവ്ഓഫീസർ കണ്ണൂർ തില്ലങ്കേരി സ്വദേശി രാമചന്ദ്രൻ സന്നിഹിതനായിരുന്നു. യൂണിയൻ ഭാരവാഹികളായ ഷിജു വൈക്കത്തൂർ, സുരേഷ് പൈങ്കണ്ണൂർ,യു.ജയരാജ്, രാജൻ കുറ്റിപ്പുറംഎന്നിവരും ശാഖാ ഭാരവാഹികളും നേതൃത്വം നൽകി.
Content Summary: Food donation has started at Valanchery Vattapara Sree Narayanagiri.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !