വാഹന നികുതി കുടിശികയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2025 മാര്‍ച്ച് 31ന് അവസാനിക്കും. മോട്ടോര്‍ വാഹന നികുതി കുടിശിക വാഹനങ്ങള്‍ക്കും പൊളിച്ചു പോയ വാഹനങ്ങള്‍ക്കുമുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയാണ് അടുത്ത മാസം 31ന് അവസാനിക്കുന്നത്.
2020 മാര്‍ച്ച് 31 ന് ശേഷം നികുതി അടച്ചിട്ടില്ലാത്തതും, 2024 മാര്‍ച്ച് 31ന് നാലുവര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശിക ഉള്ള വാഹന ഉടമകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് നാലുവര്‍ഷത്തെ അടയ്‌ക്കേണ്ടുന്ന നികുതിയുടെ 30 % ശതമാനവും സ്വകാര്യ വാഹനങ്ങള്‍ക്ക് 40 ശതമാനവും നികുതി ഒടുക്കി നികുതി ബാധ്യതകളില്‍ നിന്ന് ഒഴിവാകുന്നതിനുള്ള അവസാന അവസരമാണിത്.
Content Summary: Vehicle tax arrears; One-time settlement scheme to end on March 31
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !