വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു. വടക്കാഞ്ചേരി റെയില്‍വെ ഗെയിറ്റിനു സമീപം താമസിക്കുന്ന അരിമ്പൂര്‍ വീട്ടില്‍ സേവ്യര്‍ (42) ആണ് മരിച്ചത്. കാവിലുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് കൊലപാതകം നടന്നത്. സേവ്യറിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷിനും വെട്ടേറ്റു. പ്രതി വിഷ്ണു ഒളിവിലാണ്. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു സംഭവം.
സേവ്യറും, സുഹൃത്ത് അനീഷും വടക്കാഞ്ചേരി പഴയ ഗെയ്റ്റിന് സമീപത്തുള്ള വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. മൂവരും സുഹൃത്തുക്കള്‍ ആണ്. വീട്ടിലേക്ക് എത്തിയ സേവ്യറും അനീഷും ചേര്‍ന്ന് വിഷ്ണുവിനെ വീടിനു പുറത്തേക്ക് വിളിച്ചിറക്കി. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്ക് തര്‍ക്കമായി. ഇതിനിടെ വിഷ്ണു കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും വെട്ടുകയായിരുന്നു.
ആക്രമണത്തില്‍ സേവ്യറിന്റെ നെഞ്ചിലും വയറിലും ഗുരുതര പരിക്കേറ്റു. രണ്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രി എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടയില്‍ ബുധനാഴ്ച രാവിലെ സേവ്യര്‍ മരിച്ചു. അനീഷിന് കഴുത്തിലും തലയിലും, കയ്യിലും മുറിവ് ഉണ്ട്.
സേവ്യര്‍ ബില്‍ഡിങ് കോണ്‍ട്രാക്ടറാണ്. പെയിന്റിങ് പണിക്കാരനാണ് അനീഷ്. സ്ഥാപനങ്ങള്‍ക്കും മറ്റും ക്യു.ആര്‍ കോഡ് ചെയ്തു കൊടുക്കുന്ന സ്ഥാപനം നടത്തിവരുന്ന വ്യക്തിയാണ് വിഷ്ണു. അവിവാഹിതനാണ് സേവ്യര്‍.
Content Summary: Argument between friends; young man stabbed to death
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !