വൈലത്തൂർ: ആദൃശേരി കാവപ്പുരയിൽ മാതാവിനെ മകൻ കത്തി കൊണ്ട് കുത്തിയും, ഗ്യാസ് സിലിണ്ടർ തലക്കിട്ടും ക്രൂരമായി കൊലപ്പെടുത്തി. നന്നാട്ട് ആമിനയാണ് (62) മരിച്ചത്.
കാവപ്പുര മദ്രസക്ക് സമീപം താമസിക്കുന്ന നന്നാട്ട് അബു (കാവപ്പുരയിലെ ഇറച്ചി വ്യാപാരി ) എന്നവരുടെ മകനാണ് മുസമ്മിൽ(30) മാനസിക രോഗിയായ മുസമ്മിലാണ് കൃത്യം നടത്തിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.
വീട്ടിൽ പിതാവടക്കം മൂന്നു പേർ മാത്രമാണുണ്ടായിരുന്നത്. പിതാവ് പുറത്ത് പോയ സമയത്തായിരുന്നു കൊലപാതകം. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. താനൂർ ഡിവൈ.എസ്.പി ഫയസിൻ്റെ നേതൃത്വത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചു.
കൽപ്പകഞ്ചേരി പോലീസ് പ്രാഥമികാന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തു. മൃതദേഹം അൽപ്പ സമയത്തിനകം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ട നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും
Content Summary: Son hacks mother to death in Vailathur
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !