എടപ്പാൾ: ചരിത്ര പ്രസിദ്ധമായ എടപ്പാൾ അങ്ങാടിയോട് എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാവൈസ് പ്രസിഡന്റ് ഇബ്രാഹിം മുതൂർ അഭിപ്രായപ്പെട്ടു. അങ്ങാടിയിൽ വാർഡ് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച അങ്ങാടി സംരക്ഷണ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.കെ.എ മജീദ് അധ്യക്ഷനായി ഷാർജ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് സൈദ് മുഹമ്മദ്, സുരേഷ് പൊൽപ്പക്കര, സി.രവീന്ദ്രൻ, കെ.ടി ബാവഹാജി, ഇ.പി രാജീവ്, റഫീഖ്പിലാക്കൽ, എസ്.സുധീർ, അഡ്വ.കവിതാശങ്കർ, കെ.വി ബാവ, മുഹമ്മദ് കുട്ടി എടപ്പാൾ,ജുബൈരിയ,മുഹമ്മദ് കുട്ടി കല്ലിങ്ങൽ, ജിഷ ഷാജു എന്നിവർ സംസാരിച്ചു.
പഴയമാർക്കറ്റിൽ വർഷങ്ങളായി ഒന്നര കോടിയോളം രൂപ ചിലവാക്കി നിർമിച്ച സ്കിൽ ഡെവലപ്പ് മെന്റ് സെന്റർ പണി പൂർത്തീകരിച്ച് കൊടുക്കാൻ പഞ്ചായത്തിന് നാളിതുവരെ കഴിഞ്ഞിട്ടില്ല.മാത്രവുമല്ല സ്കിൽ ഡെവലപ്പ് മെന്റ് കെട്ടിടത്തിൽ രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുതരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഇവിടുത്തെ കച്ചവടക്കാരോടും സാധാരണ ജനങ്ങളോടും ഒരേസ്വരത്തിൽ പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ചില്ലങ്കിൽ യു.ഡി.എഫ് ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !