വൈത്തിരി: ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്തിറങ്ങി. കഴിഞ്ഞദിവസം വൈത്തിരിയിലും പരിസരപ്രദേശങ്ങളിലും എത്തിയ കാട്ടുപോത്താണ് വീണ്ടും കാട് ഇറങ്ങിയെത്തിയത്. ചൊവ്വാഴ്ച ചേലോട്, വൈത്തിരി, പഴയ വൈത്തിരി, തളിപ്പുഴ എന്നിവിടങ്ങളിലാണ് കാട്ടുപോത്ത് എത്തിയത്. മണിക്കൂറുകളോളം ജനവാസ മേഖലയിലൂടെയും ദേശീയപാതയിലൂടെയും കാട്ടുപോത്ത് നടന്നു നീങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച വനം വകുപ്പ് ഉദ്യോഗസ്ഥർ കാടുകയറ്റിയ കാട്ടുപോത്താണിത്. ആളുകൾക്ക് നാശനഷ്ടങ്ങൾ ഒന്നും വരുത്തിയിട്ടില്ലെങ്കിലും കാട്ടുപോത്തിന്റെ സാന്നിദ്ധ്യം ആശങ്കയാവുകയാണ്.
ചൊവ്വാഴ്ച രാവിലെ 7 മണിയോടെ വൈത്തിരി പഞ്ചായത്ത് ഗ്രൗണ്ടിലാണ് ആദ്യം പോത്ത് എത്തിയത്. ഫുട്‌ബോൾ കളിക്കുകയായിരുന്ന ആളുകൾ പോത്തിനെ കണ്ടതോടെ ഗ്രൗണ്ടിൽ നിന്നും ഓടി കയറി. പിന്നീട് സ്‌കൂളിനു സമീപത്തെ പുഴ മറികടന്ന് തേയില തോട്ടത്തിലേക്ക് കയറി. ഉച്ചയ്ക്കുശേഷം വൈത്തിരി ടൗണിൽ ദേശീയ പാത മുറിച്ചു കടന്ന് പൊഴുതന റോഡിലേക്ക് നീങ്ങി. വൈകുന്നേരം അഞ്ചുമണിയോടെ ചേലോട് മഖാമിന് സമീപമാണ് പോത്ത് ഒടുവിലെത്തിയത്. മണിക്കൂറുകളോളം പോത്ത് ജനവാസ മേഖലയിൽ വിഹരിച്ചിട്ടും കാടുകയറ്റാനായി വനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. കാൽനടയാത്രക്കാർ ഉൾപ്പെടെ പോത്തിന് മുന്നിൽപ്പെട്ടാൽ ജീവഹാനി ഉൾപ്പെടെ സംഭവിക്കാൻ സാധ്യതയുണ്ട്. അതുപോലെതന്നെ അടിയന്തരമായി പോത്തിനെ കാടുകയറ്റണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Content Summary: Wild buffalo climbs onto two-storey building, people struggle with animals in Wayanad
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !