ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രികൻ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവതി ഗുരുതരാവസ്ഥയിൽ. ശനിയാഴ്ച രാത്രി 8.15ഓടെയാണ് സംഭവം നടന്നത്. പരിക്കേറ്റ 23കാരി ചികിത്സയിലാണ്. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹൈദരാബാദിന് സമീപം കൊമ്പള്ളിയിലാണ് സംഭവം നടന്നത്. ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലക്കാരിയാണ് ആക്രമിക്കപ്പെട്ട യുവതി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി മൊബൈൽ ഫോണിൻ്റെ ഡിസ്പ്ലേ കേടായതിനെ തുടർന്ന് അത് നന്നാക്കാൻ വൈകിട്ട് മൂന്ന് മണിക്ക് മെഡിചലിൽ നിന്ന് സെക്കന്ദരാബാദിലേക്ക് പോയി. ഫോൺ നന്നാക്കിയ ശേഷം രാത്രി 7.15ന് തിരികെയുള്ള ട്രെയിനിൽ കയറിൽ ലേഡീസ് കോച്ചിലായിരുന്നു യാത്ര. യാത്രയ്ക്കിടെ ലേഡീസ് കോച്ചിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ ആൽവാൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. ഇതിന് ശേഷമായിരുന്നു സംഭവം.
ഏകദേശം 25 വയസ് പ്രായം തോന്നിക്കുന്ന യുവാവ് തൻ്റെ അടുത്ത് വന്ന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയുമായിരുന്നു എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ആവശ്യം എതിർത്തപ്പോൾ യുവാവ് ബലമായി ആക്രമിക്കാൻ ശ്രമിച്ചു. ഇതേ തുടർന്നാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി യുവതി ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. രക്ഷപ്പെടാനുള്ള ചാട്ടത്തിൽ യുവതിയ്ക്ക് ഗുരുതര പരിക്കേറ്റു. വലതുകയ്യിലും തലയിലും അരക്കെട്ടിലും മുഖത്തിമൊക്കെ ഗുരുതര പരിക്കുകളുണ്ട്. പരിക്കേറ്റ യുവതിയെ വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്.
Content Summary: Woman in critical condition after jumping off train after being sexually assaulted during journey
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !