"മിസ്റ്റർ ജോൺ ബ്രിട്ടാസ്, ഇന്ത്യയിലെ 15 കോടി മുസ്ലിമങ്ങൾക്കുവേണ്ടി ഞാൻ അങ്ങയോട് നന്ദി പറയുന്നു.. "വഖഫ് ബിൽ വിഷയത്തിൽ ഡോ.കെ .ടി.ജലീലിൻ്റെ എഫ്.ബി പോസ്റ്റ് ഇങ്ങനെ.. ഇവിടെ വായിക്കാം..

0

"മിസ്റ്റർ ജോൺ ബ്രിട്ടാസ്, ഇന്ത്യയിലെ 15 കോടി മുസ്ലിമങ്ങൾക്കുവേണ്ടി ഞാൻ അങ്ങയോട് നന്ദി പറയുന്നു.. താങ്കളെ രാജ്യസഭാംഗമാക്കിയ സി.പി.എം പാർട്ടിക്കും നന്ദി "വഖഫ് ബിൽ വിഷയത്തിൽ ഡോ.കെ .ടി.ജലീലിൻ്റെ എഫ്.ബി പോസ്റ്റ് ഇങ്ങനെ.. 

വഖഫ് ബിൽ: രാഹുലും പ്രിയങ്കയും ചെയ്ത കൊലച്ചതി!
വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി. കോടിക്കണക്കിന് വഖഫ് സ്വത്തുക്കളും, മതിയായ രേഖകളില്ലാത്ത ആരാധനാലയങ്ങളും, ഖബർസ്ഥാനുകളും, സ്ഥാപനസ്വത്തുകളും, ദർഗകളും, മുസ്ലിം ഉടമസ്ഥതയിൽ നിന്ന് തട്ടിയെടുത്ത് സർക്കാരുകൾക്ക് അനായാസം സ്വന്തമാക്കാൻ പുതിയ നിയമം വഴിയൊരുക്കും. അതു ലാക്കാക്കി കൊണ്ടു വഖഫ് ബില്ലിൽ ജില്ലാ കളക്ടർമാരെയാണ് ഇത്തരം സ്വത്തുവഹകളുടെ കസ്റ്റോഡിയനായി നിശ്ചയിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളുടെയും ഹിന്ദു ട്രസ്റ്റുകളുടേതുമടക്കം സഹോദര മതസ്ഥരുടെ കൈവശവും രേഖകളില്ലാത്തതും ശരിയായ ഉടമസ്ഥത തെളിയിക്കാനാകാത്തതുമായ ഭൂമികൾ ധാരാളമുണ്ട്. അതിനൊന്നും പക്ഷെ ഒരു പ്രശ്നവും ഉണ്ടാകില്ല. മുസ്ലിങ്ങളല്ലാത്തവർക്ക് ഒരു ഭയപ്പാടിൻ്റെയും ആവശ്യമില്ല. എല്ലാം സുരക്ഷിതം! മുഴുവൻ മതസ്ഥരുടെയും കൈവശത്തിലുള്ളതും, വിവിധ ആത്മീയ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതുമായ, സ്വത്തുവഹകളും ഭൂമിയും ഉൾപ്പെടുത്തി, ഒരു പൊതു നിയമമാണ് കൊണ്ടുവന്നിരുന്നതെങ്കിൽ സർക്കാരിൻ്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാമായിരുന്നു. ഭേദഗതി ചെയ്ത് പാസ്സാക്കുന്ന വഖഫ് നിയമം പ്രാബല്യത്തിൽ വരുന്നതോടെ, രഥയാത്രയിലൂടെയും കർസേവയിലൂടെയും കലാപങ്ങളിലൂടെയും പിടിച്ചടക്കിയിരുന്ന മുസ്ലിം ദേവാലയങ്ങളും, മഖാമുകളും, ഈദ്ഗാഹുകളും, ഖബർസ്ഥാനുകളും, പട്ടാളവും പോലീസും നേരിട്ടെത്തി നിയമത്തിൻ്റെ പിൻബലത്തിൽ സ്വന്തമാക്കുന്ന ഗുരുതര സാഹചര്യമാണ് വരാൻ പോകുന്നത്. കേരളത്തിന് പുറത്ത് വലിയ സംഘർഷങ്ങൾക്ക് അതിടവെച്ചാൽ അത്ഭുതപ്പെടേണ്ടതില്ല.  പുതിയ നിയമം പാസ്സാക്കിയതിനാൽ കോടതികൾക്കും പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ വരും. ഒരു ജനതയുടെ ചരിത്ര പാരമ്പര്യത്തെ നിഷ്കരുണം ഇല്ലാതാക്കി കാലാന്തരത്തിൽ അവരെ കുടിയേറ്റക്കാർ എന്ന "ചാപ്പ" കുത്തി അതിർത്തി കടത്താനാണ് കേന്ദ്ര സർക്കാരും അവരുടെ ഉപദേശകരായ ആർ.എസ്.എസും ഇതിലൂടെയെല്ലാം ലക്ഷ്യമിടുന്നത്. 
മുത്തലാഖ് ബിൽ കൊണ്ടു വന്ന് മുസ്ലിം പുരുഷൻമാർക്കു മാത്രം ഭാര്യയെ വിവാഹമോചനം ചെയ്യുന്നത് ക്രിമിനൽ കുറ്റമാക്കി. മൂന്നു വർഷത്തെ ജയിൽ ശിക്ഷ അവർക്ക് ഉറപ്പു വരുത്തുകയും ചെയ്തു. ഇതര മതസ്ഥരായ പുരുഷൻമാർക്കാകട്ടെ ഭാര്യയെ വിവാഹമോചനം നടത്തുന്നത് സിവിൽ കേസ് മാത്രമാണ്. ഇക്കാര്യത്തിൽ അവർക്ക് ജയിൽ ശിക്ഷയും ബാധകമല്ല. ഇപ്പോഴിതാ വഖഫ് സ്വത്തുക്കളായി അനുഭവിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന യഥാവിധി രേഖകൾ ഇല്ലാത്ത ഭൂമികളും സ്വത്തുക്കളും മുഴുവൻ കണ്ടുകെട്ടി സ്വന്തമാക്കാൻ സർക്കാരിനെ പ്രാപ്തമാക്കുന്ന നിയമവും കൊണ്ടുവന്നിരിക്കുന്നു. ഒരു ചുവടും കൂടി കടന്ന് കേന്ദ്രസർക്കാർ മുസ്ലിം ന്യൂനപക്ഷത്തിനു മേൽ പിടി മുറുക്കി എന്നർത്ഥം. മുഗള കാലത്തെ എല്ലാ സ്ഥലനാമങ്ങളും ചിഹ്നങ്ങളും ഓരോന്നോരോന്നായി മാറ്റുകയും നശിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനം വേറൊരു ഭാഗത്ത് യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്. പാലസ്തീനെ തകർത്ത് അങ്ങിനെ ഒരു നാട് ഉണ്ടായിരുന്നില്ല എന്ന് സ്ഥപിച്ച്, ജനങ്ങളെ മുഴുവൻ അടിവേരോടെ പിഴുതെടുത്ത് പറിച്ചു നടാൻ അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന ശ്രമം കാണുന്നില്ലെ? സമാന തന്ത്രം ഇന്ത്യൻ മുസ്ലിങ്ങൾക്കെതിരെ  പ്രയോഗിക്കാനുള്ള നിഗൂഢ ശ്രമത്തിൻ്റെ മുന്നൊരുക്കങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്! ഡ്രക്കോണിയൻ നിയമങ്ങൾ കൊണ്ടുവന്ന് മുസ്ലിങ്ങളെയും അല്ലാത്തവരെയും രണ്ടു തട്ടുകളിലാക്കി വേർതിരിക്കാനുള്ള സംഘടിതവും ആസൂത്രിതവുമായ നീക്കം നാടിൻ്റെ സമാധാനം തകർക്കും. ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പി  നടത്തുന്നത് ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ്. ഏത് മതത്തിൻ്റെ പേരിലാണെങ്കിലും ഒരു മതരാഷ്ട്രത്തിൽ ജീവിക്കാനുള്ള 'ദുർഗതി' ഉണ്ടാക്കരുതേ എന്നാണ് എൻ്റെ പ്രാർത്ഥന. 

ഓരോ സംസ്ഥാനത്തുള്ള വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനും പ്രയോജനപ്പെടുത്താനും നിയുക്തമാക്കപ്പെടുന്ന കമ്മിറ്റിയിൽ മുസ്ലിങ്ങളല്ലാത്ത രണ്ടു പേരുടെ സാന്നിദ്ധ്യം ഉറപ്പു വരുത്താൻ വഖഫ് ഭേദഗതി ബില്ലിലൂടെ മോദി സർക്കാരിന് സാധിച്ചു. വഖഫ് ബോർഡുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുസ്ലിം ഉദ്യോഗസ്ഥനാകണം എന്ന വ്യവസ്ഥയും നീക്കം ചെയ്തു. ദേവസ്വം ബോർഡുകൾക്ക് അത്തരമൊരു വ്യവസ്ഥ ബാധകമാക്കിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഒന്നാലോചിച്ച് നോക്കൂ! ഹൈന്ദവരല്ലാത്ത മറ്റു മതസ്ഥരുടെ ഇത്തരം സംവിധാനങ്ങളുടെ മേലും യാതൊരു നിയന്ത്രണവും കൊണ്ടുവരാതെ അമിത്ഷാ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പൗരൻമാരെ വേർതിരിച്ച് കാണുകയും ജനങ്ങൾക്കിടയിൽ ഉണങ്ങാത്ത മുറിവുകളുണ്ടാക്കുകയും ചെയ്യുന്ന  വഖഫ്-മുത്തലാഖ് ബില്ലുകൾ ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യത്തിൻ്റെ കടക്കു മേലുള്ള കത്തി വെക്കലാണ്.

പാർലമെൻ്റിൽ ബില്ല് ചർച്ചക്ക് വന്നപ്പോൾ ഇന്ത്യയുടെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി ഒരക്ഷരം പറയാതെ കുറ്റകരമായ മൗനം അവലംബിച്ചത് അത്യന്തം പ്രതിഷേധാർഹമാണ്. ഒരു ജനാധിപത്യ രാജ്യത്ത് പ്രതിപക്ഷ നേതാവിൻ്റെ ശബ്ദത്തിൻ്റെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ല. അദ്ദേഹത്തിൻ്റെ സഹോദരിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി കോൺഗ്രസ്സിൻ്റെ വിപ്പുണ്ടായിട്ടും വോട്ടിംഗിൽ പങ്കെടുക്കാൻ ലോകസഭയിൽ എത്തിയില്ല. പിൻനിരക്കാരെ കളത്തിലിറക്കി ചെയ്യേണ്ട "നിസ്സാര കാര്യമാണ്" വഖഫ് ഭേദഗതി ബില്ലെന്ന് കരുതിയ രാഹുലിനെ എങ്ങിനെ ഇന്ത്യയിലെ മതേതര വാദികൾ വിശ്വസിക്കും? ഒരു ജീവൽമരണ പ്രശ്നത്തിൽ മുസ്ലിങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ അറച്ച പ്രിയങ്കയെ ഇനി എങ്ങിനെ പാണക്കാട്ടേക്ക് ഇഫ്താറിന് ക്ഷണിക്കും? വഖഫ് ബില്ലുമായി ബന്ധപ്പെട്ട വേട്ടെടുപ്പിൽ താൻ പങ്കെടുക്കില്ലെന്ന വിവരം അറിയിക്കാനാണോ പ്രിയങ്ക ഏതാനും ദിവസങ്ങൾക്കു മുമ്പ് പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി സംഭാഷണം നടത്തിയത്? ഇതിൽ ഒരു വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം ലീഗ് നേതൃത്വത്തിനുണ്ട്. കെ.സി.ബി.സിയുടെ ഭീഷണി ഉണ്ടായിട്ടും, അതിന് പുല്ലുവില കൽപ്പിക്കാതെ ചർച്ചയിൽ പങ്കെടുക്കുകയും ബില്ലിനെതിരെ പൊട്ടിത്തെറിക്കുകയും ചെയ്ത ഹൈബി ഈഡനെന്ന ചുണക്കുട്ടിയെ സ്മരിക്കാതെ പോയാൽ അതൊരു നന്ദികേടാകും. പരിമിതികൾ ഏറെ ഉണ്ടായിട്ടും ബില്ലിനെതിരെ സംസാരിച്ച ഫ്രാൻസിസ് ജോർജും അഭിനന്ദനമർഹിക്കുന്നു. പതിവുപോലെ മുസ്ലിം എന്ന പേരു പറയാൻ പോലും മടിക്കുന്ന ''വടകര പുത്യാപ്ല" തുള്ളിക്കു മാറി തൻ്റെ 'നിഷ്പക്ഷത' വാനോളം തെളിയിച്ചു. ഫേസ്ബുക്കിൽ പോലും ബില്ലിനെതിരെ ഒരു വരി എഴുതാതെ ''ജാഗ്രത" കാട്ടിയതിന് ഒരു 'ബോലോ തക്ബീർ' വിളി ലീഗുകാർ സമ്മാനമായി നൽകിയാൽ നന്നാകും. സത്യപ്രതിജ്ഞ ദൈവ നാമത്തിൽ അല്ലാതെ നോക്കാൻ ടിയാൻ പെട്ട പാട് ചെറുതായിരുന്നില്ലല്ലോ? അതൊക്കെ എത്ര സമർത്ഥമായാണ് മുസ്ലിം മുഖ്യധാരാ സംഘടനകളും മാധ്യമങ്ങളും മണ്ണിട്ടു മൂടിയത്. അതെങ്ങാനും ഇടതുപക്ഷത്തുള്ള ഒരു മുസ്ലിം പേരുള്ള ആളായിരുന്നെങ്കിൽ എന്തൊരു 'കുതുകുലം' ആകുമായിരുന്നു നാട്ടിൽ! ദീനില്ലാത്ത കമ്മ്യൂണിസ്റ്റുകാരെ കണ്ടുപിടിക്കാൻ അവരേത് പള്ളിയിൽ കയറിയാണ് നമസ്കരിക്കുന്നതെന്നും അവർ നോമ്പു കാലത്ത് എന്തു ചെയ്യുന്നുവെന്നും നോക്കാൻ രഹസ്യ പോലീസ് ചമയുന്ന ലീഗ് സൈബർ വീരൻമാർ, കോൺഗ്രസിലെ മുസ്ലിം പേരുള്ളവരുടെ പിന്നാലെ പോകാത്തത് എന്തു കൊണ്ടാണ്? വടകര, നാദാപുരം, കുറ്റ്യാടി മേഖലയിലെ വിശ്വാസ പ്രതിബദ്ധതയുള്ള ''നല്ല മനുഷ്യർ" നടത്തിയ  കഠിനാദ്ധ്വാനവും ഒഴുക്കിയ പണവും വൃഥാവിലായി എന്നല്ലാതെ എന്തു പറയാൻ?
ഇടതുപക്ഷം ശക്തമായിരുന്നെങ്കിൽ ലോക്സഭയേയും രാജ്യസഭയേയും ഇളക്കിമറിക്കാൻ ആകുമായിരുന്നെന്ന് മതേതരവിശ്വാസികൾ കരുതിയ ദിനങ്ങളും കൂടിയായിരുന്നു വഖഫ് ബില്ലിൻ്റെ ചർച്ചാ വേള. ലോകസഭയിലെ സി.പി.എം പാർട്ടി ലീഡർ വ്യക്തവും ശക്തവുമായി പാർട്ടിയുടെ വികാരം പ്രകടിപ്പിച്ചു. സി.പി.ഐയും ഇടതു സമീപനത്തിന് ഊക്ക് പകർന്നു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് സർക്കാരിനു മേൽ ശരമെയ്ത് മുന്നേറിയ കാഴ്ച, മതനിരപേക്ഷതയിൽ അഭിമാനം കൊള്ളുന്നവർക്കുണ്ടാക്കിയ ആഹ്ളാദം വിവരണാതീതമാണ്. അദ്ദേഹത്തിൻ്റെ പല പ്രസംഗങ്ങളും ബനാത്ത് വാലയുടെയും സേട്ടു സാഹിബിൻ്റെയും വാഗ്വിലാസത്തെ ഓർമ്മിപ്പിച്ചു. എത്ര ആത്മാർത്ഥവും സത്യസന്ധവുമായാണ് ബ്രിട്ടാസിൻ്റെ ഇടപെടലെന്ന് അദ്ദേഹത്തിൻ്റെ ശരീരഭാഷ കണ്ടാൽ ബോദ്ധ്യമാകും. മിസ്റ്റർ ജോൺ ബ്രിട്ടാസ്, ഇന്ത്യയിലെ 15 കോടി മുസ്ലിങ്ങൾക്കു വേണ്ടി ഞാനങ്ങയോട് നന്ദി പറയുന്നു. താങ്കളെ രാജ്യസഭാംഗമാക്കിയ സി.പി.എം പാർട്ടിക്കും ഒരായിരം നന്ദി. മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുകയായിരുന്നിട്ടും പാർലമെൻ്റ് അംഗങ്ങളോട് ഡൽഹിയിലെത്താൻ നിർദ്ദേശിച്ച സി.പി.എം, മതേതരത്വത്തെ ഭരണകൂടം കൊല്ലാൻ ശ്രമിക്കുമ്പോൾ എടുത്ത ധീരമായ നിലപാട് ചരിത്രതാളുകളിൽ തങ്കലിപികളാൽ എഴുതപ്പെടും. രാജ്യസഭയിൽ കറുത്ത കുപ്പായം ധരിച്ച് ഹാജരായ സി.പി.ഐ (എം) അംഗങ്ങൾ ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ വാദികളുടെയും പ്രതിഷേധമാണ് സഭക്കുള്ളിൽ പ്രതിഫലിപ്പിച്ചത്. ഈഡിപ്പേടിയില്ലാത്തവർ ലോകസഭയിലും രാജ്യസഭയിലും മോദി സർക്കാരിനെതിരെ കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോൾ, കള്ളപ്പണമുൾപ്പടെ, വിദേശ രാജ്യങ്ങളിൽ നടത്തുന്ന അവിഹിത ബിസിനസ്സുകളുടെ മാറാപ്പ് ചുമലിൽ പേറുന്നവർ, പൂച്ചക്കുട്ടികളെപ്പോലെ പതുങ്ങിയിരുന്ന് അമിത്ഷായുടെ റെറ്റിനയിൽ പതിയാതെ നോക്കിയത് ആരും കണ്ടില്ലെന്ന് വിചാരിക്കേണ്ട. എല്ലാം കാണുന്ന ഒരു ശക്തി മുകളിലുണ്ട്. ഭൂമിയിലുള്ളവരും അത്തരക്കാരുടെ കാപട്യം തിരിച്ചറിയും. എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാമെന്ന് ആരും കരുതേണ്ട. "ധർമ്മ സംസ്ഥാപനാർത്ഥായ, സംഭവാമി യുഗേ യുഗേ"

Content Summary: "Mr. John Brittas, I thank you on behalf of the 150 million Muslims in India.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !