ഇൻഷ്വറൻസ് വിവരം യഥാസമയം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്യാത്തതിനാൽ ഇൻഷ്വറൻസ് ഏജൻസി 50,000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ. തിരൂരങ്ങാടി സ്വദേശി ഡോ. സക്കീർ ഹുസൈൻ നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതിനാൽ പുതുക്കുന്നതിനായി പരാതിക്കാരൻ ആർ.ടി.ഒ ഓഫീസിനെ സമീപിച്ചപ്പോൾ വാഹനത്തിന്റെ ഇൻഷ്വറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടില്ല എന്നറിഞ്ഞു. അതിനാൽ രജിസ്ട്രേഷൻ പുതുക്കാനായില്ല. 3,000 രൂപ പിഴ അടക്കേണ്ടതായും വന്നു. രജിസ്ട്രേഷൻ പുതുക്കാനാകാത്തതിനാൽ ഏറെ നാൾ വാഹനം വാടകക്കെടുത്ത് യാത്ര ചെയ്തിരുന്നു.
ഇൻഷ്വറൻസ് ഏജൻസിയുടെ ഭാഗത്ത് വിഴ്ച വന്നതിനാൽ പരാതിക്കാൻ പിഴയായി ഒടുക്കേണ്ടി വന്ന 3,000 രൂപയും കോടതി ചെലവായി 5,000 രൂപയും നഷ്ട പരിഹാരമായി 50,000 രൂപയും ചേർത്ത് 58,000 രൂപ ഒരു മാസത്തിനകം പരാതിക്കാരന് നൽകാൻ കമ്മീഷൻ നിർദേശിച്ചു. വീഴ്ച വന്നാൽ പരാതി നൽകിയ തീയതി മുതൽ 12 ശതമാനം പലിശയും നൽകണമെന്ന് കെ മോഹൻദാസ്, പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവരടങ്ങിയ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു.
Content Summary: Insurance information not uploaded on Parivahan site: Agency must pay Rs 50,000 in compensation
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !