റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ ഫ്ലാറ്റിൽ ലഹരി പരിശോധന. ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടന്നത്. ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡാൻസഫ് സംഘം എത്തിയത്.
9 പേരടങ്ങുന്ന സംഘമാണ് ആണ് റാപ്പർ വേടന്റെ ഫ്ലാറ്റിലുണ്ടായിരുന്നത്. യുവതലമുറയിലെ സ്വതന്ത്ര സംംഗീതത്തിൽ ശ്രദ്ധേയനാണ് റാപ്പർ വേടന്‍. മഞ്ഞുമ്മൽ ബോയ് സിനിമയിലെ 'വിയർപ്പ് തുന്നിയിട്ട കുപ്പായം' എന്ന ഗാനത്തിന്‍റെ വരികൾ വേടന്റെ ആണ്. വേടന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തൃപ്പൂണിത്തുറ പൊലീസ് തുടർനടപടിയെടുക്കും. വേടൻ ലഹരി ഉപയോഗിച്ചോ എന്നറിയാൻ മെഡിക്കൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.
സിനിമ മേഖലയിലുള്ളവരില്‍ നിരവധിപ്പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ അടക്കം പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.
ലഹരിക്കെതിരെ വേടൻ്റെ വാക്കുകൾ ഇങ്ങനെ:
നമ്മുടെ അപ്പനെയും അമ്മയെയും സ്നേഹിച്ചേ, എടാ മക്കളെ ഒരുത്തന് തോന്നുന്നതാണ് അപ്പനെ കൊല്ലാനൊക്കെ, ഇതൊക്കെ നടക്കുന്നതിൻ്റെ അടിസ്ഥാന കാരണം സിന്തെറ്റിക് ഡ്രഗ്സിൻ്റെ പ്രേരണ കൊണ്ട് മാത്രമാണ്. സിന്തെറ്റിക് ഡ്രഗ്സ് നമ്മുടെ പിള്ളാരുടെ തലച്ചോറുകളെ തിന്നുകൊണ്ടിരിക്കുകയാണ് മക്കളെ… പ്ലീസ്… നമ്മുടെ ഒരു തലമുറയെ ഇത് നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയാതെ പോകരുത്. എനിക്ക് എത്ര കൊച്ചു കൊച്ചു അനിയന്മാരുണ്ടെന്നറിയാമെല്ലോ, അവരൊക്കെ ഇതിലകപ്പെട്ടു പോയിയെന്നേ, ദയവ് ചെയ്ത് മക്കളെ നമ്മൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമ്മുക്ക് നമ്മുടെ അപ്പനെയും അമ്മെയും മര്യാദയ്ക്ക് നല്ലൊരു കുടുംബ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.
അതേസമയം കഞ്ചാവ് കേസിൽ പിടിക്കപ്പെട്ട വേടൻ്റെ പരിപാടി സംസ്ഥാന സർക്കാർ റദ്ദാക്കി. സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് ഇടുക്കി നടത്താൻ തീരുമാനിച്ചിരുന്ന കൺസേർട്ട് പരിപാടിയാണ് റദ്ദാക്കിയത്. വേടൻ്റെ ഹിൽ പാലസിലുള്ള ഫ്ലാറ്റിൽ നിന്നുമാണ് പോലീസ് കഞ്ചാവ് കണ്ടെത്തുന്നത്. പ്രാക്ടീസിനായി വേടനും സുഹൃത്തും ചേർന്ന് വാടകയ്ക്കെടുത്ത ഫ്ലാറ്റാണിത്. എന്നാൽ കണ്ടെടുത്ത കഞ്ചാവിൻ്റെ അളവ് കുറവായതിനാൽ കേസിൽ വേടനെയും സംഘത്തെയും സ്റ്റേഷൻ ജാമ്യം നൽകി പറഞ്ഞു വിടുമെന്ന് ഹിൽ പാലസ് സിഐ മാധ്യമങ്ങളോട് പറഞ്ഞു.
Content Summary: Cannabis found in prominent rapper Vedan's flat
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !