വളാഞ്ചേരി:അന്താരാഷ്ട്ര നിലവാരത്തിലുള്ള തിയറ്റര്‍ അനുഭവം ഇനി വളാഞ്ചേരിയിലും. അത്യാധുനിക ദൃശ്യ, ശബ്ദ സംവിധാനങ്ങളോടെ ലോകോത്തര നിലവാരത്തില്‍ പോപ്പുലർ പാരഡൈസ് 4കെ ഡോൾബി അറ്റ്മോസ് 3ഡി എന്ന് തുടങ്ങി 5 സ്‌ക്രീനുകളോടെ നവീകരിച്ച നക്‌സ പോപ്പുലർ ഫിലിംസിറ്റി തീയേറ്ററിന്റെ ഉദ്ഘാടനം ഏപ്രിൽ 25 ന് രാവിലെ 10 ന് പ്രശസ്ത സിനിമ താരം വിഷ്ണു ഉണ്ണികൃഷ്ണൻ നിര്‍വഹിക്കും. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന തുടരും എന്ന ചിത്രമാണ് ഉദ്‌ഘാടന ചിത്രമായി 11 മണിയോടെ പ്രദർശിപ്പിക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അലൻ ജോസ് പെരേരയും പരിപാടിയിൽ പങ്കെടുക്കും.
ലഭ്യമായ ഏറ്റവും ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് തിയറ്ററുകളില്‍ ഉപയോഗിച്ചിട്ടുള്ളത്. ശീതീകരിച്ച ആകര്‍ഷകമായ ലോബി, ഫുഡ് കോര്‍ട്ട്, നവീകരിച്ച ശുചിമുറികൾ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവിൽ നക്സക്ക് തൊടുപുഴയിൽ 5 സ്ക്രീനുകൾ ഉണ്ട്. നാളെ വളാഞ്ചേരിക്ക് ദൃശ്യ വിസ്മയം നല്കുന്നതോടു കൂടി നക്സക്ക് 10 സ്ക്രീനുകൾ ആവുകയാണ്. വരുന്ന 2,3 വർഷത്തിനുള്ളിൽ കേരളത്തിൽ ഉടനീളം 100 ൽ അധികം സ്ക്രീനുകൾ ആക്കുകയെന്നതാണ് നക്സയുടെ ലക്ഷ്യം. പ്രേക്ഷകർക്ക് വളരെ ഈസി ആയി ബുക്ക് മൈ ഷോ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
Content Summary: "Nexa" is also coming to the popular film city Valancherry.. The inauguration will be held on Friday.. The film will "continue"..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !