ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. 88 വയസ്സായിരുന്നു. വത്തിക്കാൻ വക്താവ് കർദിനാൾ കെവിൻ ഫെറലാണ് വിവരം അറിയിച്ചത്. മുഴുവൻ കർത്താവിന്റെയും സഭയുടെയും സേവനത്തിനായി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേതെന്നും കർദിനാൾ കെവിൻ ഫെറൽ മരണവിവരം അറിയിച്ചുകൊണ്ട് സംസാരിച്ചു. മാർച്ച് 23ന് ആശുപത്രി വിട്ട ശേഷം അവസാനമായി ഇന്നലെ ഈസ്റ്റർ ദിനത്തിലാണ് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്.
ന്യുമോണിയ ബാധയെ തുടർന്ന് ഫെബ്രുവരി 14 മുതല്‍ അഞ്ചാഴ്ചയോളം ആശുപത്രിയിലായിരുന്നു. പിന്നീട് 38 ദിവസത്തിന് ശേഷമാണ് ആരോഗ്യസ്ഥിതി വീണ്ടെടുത്ത് മാർപാപ്പ സ്വവസിതിയിലേക്ക് എത്തിയത്.
1936 ഡിസംബര്‍ 16ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറീസിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ജനിച്ചത്. ഇറ്റാലിയന്‍ കുടിയേറ്റ ദമ്പതികളുടെ മകനായ അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് ജോര്‍ജ് മരിയോ ബെര്‍ഗോഗ്ലിയോ എന്നാണ്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ രാജിവെച്ചതിനെ തുടര്‍ന്ന് 2013ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പദവി ഏറ്റെടുത്തത്. തെക്കേ അമേരിക്കയില്‍ നിന്ന് മാര്‍പാപ്പ പദവിയിലെത്തുന്ന ആദ്യത്തെ ആളാണ് പോപ്പ് ഫ്രാന്‍സിസ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇറ്റാലിയന്‍ പുരോഹിതനായ വിശുദ്ധ ഫ്രാന്‍സിസ് അസീസിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അദ്ദേഹം ഫ്രാന്‍സിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
Content Summary: Pope Francis has passed away.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !