ദേശീയപാത 66-ൽ സർവീസ് റോഡുകൾ ഇനി 'വൺ വേ'; അനധികൃത പാർക്കിങ്ങിന് വിലക്ക്

0

മലപ്പുറം|ദേശീയപാത 66-ൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ യോഗത്തിൽ തീരുമാനമായി. സുഗമമായ ഗതാഗതം ലക്ഷ്യമിട്ട് സർവീസ് റോഡുകൾ വൺ വേ ആക്കി മാറ്റാനാണ് പ്രധാന തീരുമാനം.

പ്രധാന തീരുമാനങ്ങൾ:
സർവീസ് റോഡ് പരിഷ്കരണം: സർവീസ് റോഡുകൾ വൺ വേ ആക്കി മാറ്റും.

പാർക്കിങ്ങിന് നിയന്ത്രണം: സർവീസ് റോഡുകൾ തടസ്സപ്പെടുത്തുന്ന ഓട്ടോ സ്റ്റാൻഡുകൾ, മറ്റ് വാഹനങ്ങളുടെ പാർക്കിങ് എന്നിവ ഒഴിവാക്കും.

അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യും: അനധികൃത കയ്യേറ്റങ്ങൾ പൂർണ്ണമായും നീക്കം ചെയ്യാനും യോഗം തീരുമാനിച്ചു. ഓട്ടോറിക്ഷ സ്റ്റാൻഡുകൾ പുനഃക്രമീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.

ബസ്സുകൾക്കുള്ള കർശന നിർദേശങ്ങൾ:
കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള ദീര്‍ഘദൂര ബസ്സുകള്‍ മാത്രമേ ഹൈവേ വഴി സര്‍വീസ് നടത്താന്‍ പാടുള്ളൂ. സ്റ്റേജ് ക്യാരേജ് ബസ്സുകള്‍ സര്‍വീസ് റോഡുള്ള ഭാഗങ്ങളില്‍ അത് വഴി മാത്രമേ പോകാവൂ. നിര്‍ദിഷ്ട സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്തണം. ദേശീയപാതയില്‍ ബസ്സുകള്‍ നിര്‍ത്തുകയോ ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്.

കാഴ്ച മറയ്ക്കുന്ന തടസ്സങ്ങൾ നീക്കും:
ഡ്രൈവർമാരുടെ കാഴ്ചയ്ക്ക് തടസ്സമുണ്ടാക്കുന്ന എല്ലാ അനധികൃത നിർമ്മാണങ്ങളും നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. റോഡരികിൽ അനധികൃതമായി സ്ഥാപിച്ച പരസ്യബോർഡുകൾ, ബാനറുകൾ, പെട്ടിക്കടകൾ, മറ്റ് കച്ചവട സ്ഥാപനങ്ങൾ എന്നിവ നീക്കം ചെയ്യും.

യോഗത്തിൽ പോലീസ്, മോട്ടോർ വാഹന വകുപ്പ്, പി.ഡബ്ല്യു.ഡി., എൻ.എച്ച്.എ.ഐ., കെ.എസ്.ഇ.ബി., എൽ.എസ്.ജി.ഡി. ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.

ഈ വാർത്ത കേൾക്കാം

Content Summary: Service roads on National Highway 66 made one-way; illegal parking banned

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !