ജബൽപൂരിൽ വൈദികർ ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

0

ജബൽപൂരിൽ വൈദികർക്കെതിരായ ആക്രമണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പൊട്ടിത്തെറിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ആരോടാ ചോദിക്കുന്നതെന്ന് സൂക്ഷിച്ച് സംസാരിക്കണം.'ബീ കെയർഫുൾ' എന്നും സുരേഷ് ഗോപി മാധ്യമ പ്രവർത്തകര്‍ക്ക് മുന്നറിയിപ്പ് നൽകി.

അക്രമം അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്കെതിരെ കേരളത്തിലും അക്രമം നടക്കുന്നുണ്ട്. ജബൽപൂരിൽ സംഭവിച്ചതിന് നിയമപരമായി നടപടി എടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മറ്റ് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സൗകര്യമില്ല. ഒരു സീറ്റ് പൂട്ടിക്കും എന്ന് ബ്രിട്ടാസ് രാജ്യ സഭയിൽപറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതിലെ ഒരക്ഷരം മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് കിരാത നിയമമാണ് അവസാനിപ്പിച്ചത്. വഖഫ് നിയമ ഭേദഗതി മുനമ്പം വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ജനങ്ങൾക്ക് വഖഫ് നിയമങ്ങൾ ദോഷകരമാകാതിരിക്കാനുള്ള നിയമ മാറ്റമാണ് നടന്നത്.

മുൻകാല പ്രാബല്യം ഉണ്ടോ എന്ന ചോദ്യത്തിന് 'ബാക്കി നോക്കിക്കോളാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബിൽ മുസ്‌ലിം വിഭാഗത്തിന് കുഴപ്പമാണെന്ന ദുഷ്പ്രചാരണം ഉണ്ടായി. മാറിയ നിയമങ്ങളുടെ അടിസ്ഥാനത്തിൽ മുനമ്പത്ത് എന്ത് മാറ്റങ്ങൾ ഉണ്ടാകും എന്ന് കാണാം. ക്രിസ്ത്യൻ സമൂഹം അണിനിരന്നതിന്റെ അങ്കലാപ്പിലാണ് ആങ്ങളയും പെങ്ങളും പാർലമെന്റില്‍ വരാതിരുന്നതെന്നും രാഹുൽ ഗാന്ധിയെയും പ്രിയങ്കഗാന്ധിയെയും പരിഹസിച്ച് സുരേഷ് ഗോപി പറഞ്ഞു.

Content Summary: Union Minister Suresh Gopi gets angry with journalists over question on Jabalpur priests attack

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !