വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയിൽ അറുമുഖൻ (60) ആണ് മരിച്ചത്. ഒൻപത് മണിയോടെയാണ് അപകടം നടന്നതെന്നാണ് ലഭ്യമാകുന്ന വിവരം. അറുമുഖൻ വീട്ടിൽ ഒറ്റക്കാണ് താമസിക്കുന്നത്. ഇയാളുടെ കുടുംബം തമിഴ്നാട്ടിലാണ്.
എരുമക്കൊല്ലി റോഡിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരത്ത് വെച്ചാണ് അപകടം നടന്നത്. അറുമുഖൻ തേയില തോട്ടത്തിലും മറ്റും ജോലി ചെയ്ത് വരികയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോൾ തേയില തോട്ടത്തിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. ഇയാൾ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
ആനയെ വെടി വെക്കുമെന്ന ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് സംഭവ സ്ഥലത്ത് പ്രദേശവാസികൾ പ്രതിഷേധിച്ചു. മേപ്പാടി മേഖലയിൽ രണ്ട് മാസത്തിനിടെ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ കാട്ടാന ആക്രമണമാണിത്.
Content Summary: Wild elephant takes its own life again; One person dies tragically in Wayanad
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !