ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് പോലും ഡിജിറ്റൽ പേയ്മെന്റ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് യുപിഐ സർക്കിൾ. എൻപിസിഐയുടെ ഭീം ആപ്പിലും ഫോൺപേ യുപിഐ ആപ്പിലും യുപിഐ സർക്കിൾ ഉണ്ട്.
യുപിഐ സർക്കിൾ
യുപിഐ ഉപയോക്താവിന് കുടുംബത്തിലുള്ളവരെയോ, വിശ്വസ്തരെയോ ചേര്‍ത്ത് ഒരു യുപിഐ സര്‍ക്കിള്‍ ഉണ്ടാക്കാം. ഗ്രൂപ്പുണ്ടാക്കുന്ന യുപിഐ ഉപയോക്താവ് ആയിരിക്കും പ്രാഥമിക ഉപയോക്താവ്. മറ്റുള്ളവര്‍ ദ്വിതീയ ഉപയോക്താവ് എന്ന് അറിയപ്പെടുന്നു. ഇവർക്ക് പ്രാഥമിക ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പണം ഇടപാട് നടത്താൻ കഴിയും. പരമാവധി അഞ്ചുപേരെയാണ് യുപിഐ സർക്കിളിൽ ഉൾപ്പെടുത്താനാവുക. ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കാനും ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കാനും പ്രാഥമിക ഉപയോക്താവിന് കഴിയും.
യുപിഐ സര്‍ക്കിളിൽ ചേർക്കുന്നത് എങ്ങനെ?
ആദ്യം നിങ്ങളുടെ യുപിഐ ആപ്പ് തുറന്ന് യുപിഐ സര്‍ക്കിള്‍ ക്ലിക്ക് ചെയ്യുക.
ആഡ് ഫാമിലി ഓര്‍ ഫ്രണ്ട്‌സ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ക്യുആര്‍ കോഡ് വഴിയോ യുപിഐ ഐഡി നല്‍കിയോ സര്‍ക്കിളില്‍ ആളുകളെ ചേര്‍ക്കാം.
തുടര്‍ന്ന് സര്‍ക്കിളില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഫോണ്‍ നമ്പര്‍ നല്‍കുക. നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ള ആളായിരിക്കണം.
ഇടപാട് പരിധി നിശ്ചയിക്കുന്നതിനുള്ള സ്‌പെന്‍ഡ് വിത് ലിമിറ്റ്, അപ്രൂവ് എവരി പേമെന്റ് എന്നീ ഓപ്ഷനുകള്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കാം.
സ്‌പെന്‍ഡ് വിത് ലിമിറ്റ് ആണ് തിരഞ്ഞെടുക്കുന്നവർ പ്രതിമാസ ചെലവ് പരിധികള്‍, അംഗീകാരം അവസാനിക്കുന്ന തീയതി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ നൽകാനും ശ്രദ്ധിക്കുക.
അവസാനം, യുപിഐ പിന്‍ നല്‍കി പ്രക്രിയ പൂര്‍ത്തിയാക്കാം.
Content Summary: You can make digital payments even if you don't have a bank account! Know... 'UPI Circle'
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !