പൊന്നാനി| പൊന്നാനി കുറ്റിപ്പുറം ഹൈവേയിൽ നരിപ്പറമ്പ് പന്തേപാലത്ത് വെച്ച് വെള്ളിയാഴ്ച പുലർച്ചയോടെയുണ്ടായ അപകടത്തിൽ യുവതി മരിച്ചു.
തലശ്ശേരി കൊടിയേരി സ്വദേശി ഏലിയൻ്റെവിടെ നിഖിലിൻ്റെ ഭാര്യ കൊല്ലം സ്വദേശിനി സിയ ആണ് മരണപ്പെട്ടത്. നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽപ്പെട്ടവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടർന്ന് ഇരുവരെയും 108 ആംബുലൻസിൽ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സിയയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വിദഗ്ധ ചികിത്സക്കായി ഭർത്താവ് നിഖിലിനെ കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തിൽ കാറിലുണ്ടായിരുന്ന ഒന്നരവയസായ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Accident: Car hits parked lorry in Ponnani: Young woman dies tragically, young man seriously injured
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !