നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണലിൽ ലീഡ് തുടർന്ന് യുഡിഎഫ്. നിലവിൽ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് 1243 വോട്ടുകൾക്ക് മുന്നിലാണ്.
7683 വോട്ടുകളാണ് ഇതുവരെ ഷൗക്കത്തിന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 6440 വോട്ടുകളും പി.വി.അൻവറിന് 2866 വോട്ടുകളുമാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 1117 വോട്ടുകളാണ് ലഭിച്ചത്.
ആദ്യത്തെ ഏഴ് റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിനും ആദ്യ റൗണ്ടില്‍ വോട്ട് കുറഞ്ഞിട്ടുണ്ട്. എൽഡിഎഫ് സ്വതന്ത്രൻ ആയിരുന്ന പി.വി. അൻവർ എംഎൽഎ സ്ഥാനം രാജവച്ചതിനെ തുടർന്നാണ് നിലന്പൂരിൽ തെരഞ്ഞെടുപ്പ് നടന്നത്.
Content Summary: UDF continues to lead in the first two rounds of voting; Aryadan Shaukat ahead by 1243 votes
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !