![]() |
വളാഞ്ചേരി:ദേശീയ ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കവിത ഗോള്‍ഡ് & ഡയമണ്ട്‌സ് വളാഞ്ചേരി ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു. വളാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ മെയ് മാസത്തില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏറെ ഭീതിയിലായിരുന്നു ജനങ്ങള്‍. എന്നാല്‍, കൂടുതല്‍ വ്യാപനമില്ലാതെ രോഗബാധ കെട്ടടങ്ങും വരെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വളാഞ്ചേരി ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകരായ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ നസീറ, ഡോക്ടര്‍ മുനീര്‍ എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്. വി പി എം സാലിഹ് ഡോക്ടേഴ്‌സ് ഡേ സന്ദേശം നല്‍കി. കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനേജര്‍മാരായ ഷാഫി നെല്ലായ, സന്ദീപ്, മജീദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Content Summary: Doctors' Day: Valanchery Kavitha Gold & Diamonds pays tribute
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !