മംഗലം: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി രണ്ടര വയസ്സുകാരി ദ്യുതി പാർവ്വതി. മംഗലത്തെ കോഴിശ്ശേരി റുജീഷിൻ്റെയും ജിൻസിയുടെയും മകളാണ് ദ്യുതി. വേൾഡ് മാപ്പിൽ 30 രാജ്യങ്ങളെ തിരിച്ചറിഞ്ഞതാണ് പ്രധാന നേട്ടം. കൂടാതെ 12 വാഹനങ്ങൾ തിരിച്ചറിയുകയും ചെയ്തു. ഇംഗ്ലീഷ് അക്ഷരമാലയിലെ മുഴുവൻ അക്ഷരങ്ങൾ പറഞ്ഞും, ഒന്നു മുതൽ 10 വരെയുള്ള ഇംഗ്ലീഷ് അക്കങ്ങൾ എണ്ണിയും 8 നിറങ്ങൾ തിരിച്ചറിഞ്ഞുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചത്. അമ്മയുടെ കൈവശമുള്ള ഡയറിയിൽ ഉണ്ടായിരുന്ന ലോകരാജ്യങ്ങളുടെ ഭൂപടത്തിലെ രാജ്യങ്ങളുടെ പേര് പറയുന്നത് ശ്രദ്ധയിൽ പെട്ടതോടെ അമ്മ ജിൻസിയാണ് കുട്ടിയെ പരിശീലിപ്പിക്കുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട്തന്നെ ദ്യുതി കാര്യങ്ങൾ പഠിച്ചെടുത്തു. നേട്ടത്തിനുടമയായ ദ്യുതിയേയും മാതാപിതാക്കളേയും നിരവധി പേർ അഭിനന്ദിച്ചു.
Content Summary: Two-and-a-half-year-old Dutee Parvathy enters Book of Records
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !