വളാഞ്ചേരി: സംസ്ഥാനത്തു തന്നെ വിദ്യാഭ്യാസ മേഖലയിൽ മികച്ച പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിയ ജില്ലാ പഞ്ചായത്താണ് മലപ്പുറം എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. എം.കെ. റഫീഖ പറഞ്ഞു. മലപ്പുറം കൈവരിച്ച വിദ്യാഭ്യാസ നേട്ടങ്ങളുടെ പിന്നിൽ ജില്ലാ പഞ്ചായത്തിൻ്റെ കൈയ്യൊപ്പുണ്ട്.
മലപ്പുറം ജില്ലാപഞ്ചായത്ത് ആതവനാട് ഡിവിഷനിലെ മൂന്ന് സ്കൂളുകളിലായി അമ്പതു ലക്ഷത്തോളം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം.കെ. റഫീഖ . ഡിവിഷൻ മെമ്പർ ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ചു.
കുറ്റിപ്പുറം ഗവ: ഹയർ സെക്കൻ്ററിൽ സ്കൂളിൽ സ്റ്റാഫ് റൂം നവീകരണം ഉദ്ഘാടനച്ചടങ്ങിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ പറഞ്ഞൊടി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിദ്ദീഖ് പരപ്പാര , ബേബി ടീച്ചർ , സി.കെ. ജയകുമാർ ,എസ്.എം.സി ചെയർമാൻ എ. എ. സുൽഫിക്കർ , പ്രിൻസിപ്പൽ ഷീബ ടീച്ചർ , ഹെഡ് മിസ്ട്രസ് റീന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
കരിപ്പോൾ ഹൈസ്കൂ ളിൽ കട്ട വിരിച്ചു നവീകരിച്ച നടപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്കു പഞ്ചായത്ത് അംഗം കെ.ടി. ആസാദ് ,പി.ടി.എ. പ്രസിഡണ്ട് സെയ്ദ് കരിപ്പോൾ , ഹെഡ് മിസ്ട്രസ് ബിന്ദു ടീച്ചർ , ഡോക്ടർ ആനി , എസ്.എം.സി. ചെയർമാൻ മുഹമ്മദ് ഹനീഫ പ്രസംഗിച്ചു.
ആതവനാട് മാട്ടുമ്മൽ ഹയർ സെക്കൻ്റ് സ്കൂളിൽ പ്രിൻസിപ്പൽ & സ്റ്റാഫ് റൂം ഉദ്ഘാടന ചടങ്ങിൽ കെ.ടി. ആസാദ് ,പ്രിൻസിപ്പൽ സുഹൈൽ സാബിർ , ഹെഡ് മിസ്ട്രസ് ബിന്ദു ടീച്ചർ പി.ടി.എ. പ്രസിഡണ്ട് ഉസ്മാൻ പൂളക്കോട്ട് പ്രസംഗിച്ചു.
Content Summary: Projects worth Rs 50 lakh were inaugurated in Athavanad division.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !