തൃശൂര്‍: ചാലക്കുടി മുരിങ്ങൂര്‍ ദേശീയപാതയിൽ നിർമാണത്തിനായിയെടുത്ത കുഴിയിൽ കാർ മറിഞ്ഞ് അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പുലർച്ചെ അഞ്ചിനാണ് അപകടമുണ്ടായത്. പുരിങ്ങോരിൽ അടിപ്പാത നിർമിക്കാനെടുത്ത കുഴിയിലാണ് കാർ വീണത്.
തിരുവനന്തപുരം സ്വദേശി മനു, തൃശൂർ സ്വദേശി വിൽസൺ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്നു ഇവർ. മഴയത്ത് മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് നിർത്തിയപ്പോൾ ഇവർ വാഹനം നിർത്തുകയും തെന്നി കുഴിയിലേക്ക് മറിയുകയായിരുന്നു. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Content Summary: Waterlogging in a pit dug for underpass construction; Car loses control
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !