വളാഞ്ചേരി: നാഷണല്‍ ഹൈവേ 66-ലെ വട്ടപ്പാറ ഭാഗത്ത് സര്‍വീസ് റോഡ് നിര്‍മ്മാണം സംബന്ധിച്ച് നാഷണല്‍ ഹൈവേ പ്രോജക്റ്റ് ഡയറക്ടര്‍ നഗരസഭ ചെയർമാന് നൽകിയ കത്തിനെ തുടർന്ന് സർവ്വീസ് റോഡ് നിർമ്മിക്കുന്നതിനായി റവന്യൂ ഭൂമി വിട്ടുനൽക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ജില്ലകളക്ടർ വി.ആർ വിനോദിനെ നേരിൽ കണ്ട് നഗരസഭചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ കത്ത് നൽകി.
വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസിയും ചെയർമാനോപ്പം ഉണ്ടായിരുന്നു.മലപ്പുറം ജില്ലയിലെ നാഷണല്‍ ഹൈവേ റോഡ് നിര്‍മ്മാണവുമായി ബന്ധപെട്ട് മലപ്പുറം ജില്ലകളക്ടരുടെ ചേമ്പറില്‍ വെച്ച് ചേര്‍ന്ന ജനപ്രതിനിധികളുടെയും,നാഷണല്‍ ഹൈവേ പ്രൊജക്റ്റ് ഡയറക്ടറുടെയും, നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തെ തുടര്‍ന്നും, എം.പി അബ്ദുസ്സമദ് സമദാനി MP യുടെ അടിയന്തിര നിര്‍ദ്ദേശ പ്രകാരവും നാഷണല്‍ ഹൈവേ പ്രോജക്ട് ഡയറക്ടര്‍ പ്രവീണ്‍ സര്‍വീസ് റോഡ് അവസാനിക്കുന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു.
തുടർന്ന് കോട്ടക്കല്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ സര്‍വീസ് റോഡ് നിര്‍മ്മിക്കാം എന്ന് MP ക്ക് ഉറപ്പു നല്‍കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് 12.08.2025 നു ഭൂമി ഏറ്റെടുത്തു കൊടുക്കുവാന്‍ ജില്ലാ കളക്ടര്‍ക്ക് പ്രോജക്ട് ഡയറക്ടര്‍ കത്ത് നല്‍കിയിരുന്നത്.
നിലവിൽ ഓണിയിൽ പാലത്തിന് സമീപം ഉള്ള സർവ്വീസ് റോഡിൽ ഇറങ്ങിയാണ് പെരിന്തൽമണ്ണ, പട്ടാമ്പി, പാലക്കാട് പ്രദേശത്തേക്കുള്ളവർ യാത്ര ചെയ്യുന്നത്. സര്‍വീസ് റോഡ് പണി പൂര്‍ത്തിയാകാത്തത് കാരണം ഇത് വലിയ തോതില്‍ വളാഞ്ചേരി ടൗണില്‍ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നുണ്ട്.വട്ടപ്പാറ സർവ്വീസ് റോഡ് അവസാനിക്കുന്നിടത്ത് റോഡ് നിർമ്മിക്കുന്നതിന് സമീപത്ത് നിന്നും ഭൂമി ഏറ്റെടുത്ത് നൽകിയാൽ മാത്രമേ സർവീസ് റോഡ് തുറന്ന് നൽകാനാവുകയുള്ളു എന്നും,ഇതിനായി സ്ഥലം ഏറ്റെടുത്ത് നൽകുന്നതിന് നാഷണല്‍ ഹൈവേ പ്രോജക്റ്റ് ഡയറക്ടര്‍ ജില്ല കളക്ടർക്ക് കത്ത് നൽകിയിരുന്നു.നിലവില്‍ ഈ പ്രദേശത്ത് നാഷണല്‍ ഹൈവേക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലം പൂര്‍ണ്ണമായും റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ നിന്നാണ് .അങ്ങനെയുള്ള ഒരു സ്ഥലത്താണ് സര്‍വീസ് റോഡ് ഇല്ലാതെ അവിടെ അവസാനിപ്പിക്കാനുള്ള ശ്രമം നടക്കുന്നതെന്നും ആയതിനാൽ ഗതാഗത സുരക്ഷയും പൊതുജനങ്ങളുടെ സൗകര്യവും പരിഗണിച്ച് പദ്ധതിയുടെ പുരോഗതി തടസ്സപ്പെടാതിരിക്കുവാന്‍, ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തക്ക സമയോചിതവും അടിയന്തിരവുമായ നടപടി സ്വീകരിക്കണമെന്നും ചെയർമാൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.
റവന്യൂ ഭൂമി ആയത് കൊണ്ട് വളരെ പെട്ടെന്ന് ഭൂമി ഏറ്റെടുത്ത് നാഷണൽ ഹൈവേക്ക് കൈമാറാവുന്നതാണെന്നും ,ഈ വിഷയത്തിൽ അടിയന്തിര പ്രാധ്യാന്യത്തോടെ ഭൂമി കൈമാറാനുള്ള നടപടികൾ കൈകൊള്ളാമെന്നും കളക്ടർ ഉറപ്പ് നൽകിയതായും വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ മീഡിയ വിഷനോട് പറഞ്ഞു.
ഈ വാർത്ത കേൾക്കാം
Content Summary: The Valanchery Municipality Chairman has submitted a petition demanding that the land acquisition process for the Vattappara service road be expedited.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !