വനിതാ ശിശു വികസന വകുപ്പ് ഒ ആര്‍ സി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

0


വനിതാ ശിശു വികസന വകുപ്പ് മിഷന്‍ വാത്സല്യ പദ്ധതിക്ക് കീഴിലുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒ ആര്‍ സി (ഔവര്‍ റെസ്‌പോണ്സിബിലിറ്റി റ്റു ചില്‍ഡ്രന്‍) പദ്ധതിയുടെ ഭാഗമായ ജില്ലാ റിസോഴ്‌സ് സെന്റര്‍ വിദഗ്ദരുടെ (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ കണ്‍സല്‍ട്ടന്റ്/എഡ്യൂക്കേറ്റര്‍, ഫാമിലി കൗണ്‍സിലര്‍, ഒക്ക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്/സ്പീച്ച് തെറാപ്പിസ്റ്റ്) പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.

 ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍ ബ്ിരുദവും കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പോസ്റ്റിലേക്കും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി എഡ്/ രണ്ടുവര്‍ഷത്തെ ഡിപ്ലോമ, ഭിന്നശേഷിക്കാരുടെ മേഖലയില്‍ പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ പോസ്റ്റിലേക്കും സൈക്കോളജി/എം.എസ്.ഡബ്യു എന്നിവയില്‍ ഏതിലെങ്കിലും ബിരുദാന്തര ബിരുദവും ഫാമിലി കൗണ്‍സിലിംഗില്‍ മുന്‍പരിചയവുമുള്ളവര്‍ക്ക് ഫാമിലി കൗണ്‍സിലര്‍ പോസ്റ്റിലേക്കും റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച സ്പീച്ച് ആന്‍ഡ് ഹിയറിങ് സയന്‍സില്‍ ബിരുദം/ഒക്ക്യുപ്പേഷണല്‍ തെറാപ്പി ബിരുദമുള്ളവര്‍ക്ക് ഒക്ക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്/സ്പീച്ച് തെറാപ്പിസ്റ്റ് പോസ്റ്റിലേക്കും അപേക്ഷിക്കാം.

അപേക്ഷകര്‍ വെള്ള കടലാസില്‍ എഴുതിയ അപേക്ഷയോടൊപ്പം ജനന തീയതി, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, താമസിക്കുന്ന സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ കാര്യാലയം, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍ മഞ്ചേരി, മലപ്പുറം ജില്ല -676121 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 25 നകം അപേക്ഷിക്കണം.
ഫോണ്‍ 0483- 2978888

Content Summary:Women and Child Development Department invites applications for ORC panel

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !