കസ്റ്റമർ കെയറിൽ നിന്നാണെന്ന് വ്യാജേന ഇ-സിം കാർഡ് ആക്ടിവേഷന്റെ പേരിൽ നടക്കുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ മുന്നറിയിപ്പ് നൽകി. ഉപയോക്താവിൻ്റെ മൊബൈൽ നമ്പർ കൈവശപ്പെടുത്തി ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതാണ് ഈ തട്ടിപ്പിന്റെ രീതിയെന്നും അധികൃതർ അറിയിച്ചു.
തട്ടിപ്പ് എങ്ങനെയാണ് നടക്കുന്നത്?
ആദ്യഘട്ടം: കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞ് തട്ടിപ്പുകാർ ഫോണിൽ വിളിച്ച് നിലവിലുള്ള ഫിസിക്കൽ സിം കാർഡ് ഇ-സിം (Embedded SIM) ആയി മാറ്റാമെന്ന് അറിയിക്കും.
നമ്പർ കൈക്കലാക്കൽ: ഇതിന് സമ്മതിക്കുന്നവരോട് ഇ-സിം ആക്ടിവേഷൻ റിക്വസ്റ്റ് സ്വീകരിക്കാൻ ആവശ്യപ്പെടും. ഈ അപേക്ഷ അംഗീകരിക്കുന്നതോടെ ഉപയോക്താവിൻ്റെ സിം കാർഡിന് നെറ്റ്വർക്ക് നഷ്ടമാകും. ഇതോടെ തട്ടിപ്പുകാരുടെ പക്കലുള്ള ഇ-സിം പ്രവർത്തനക്ഷമമാവുകയും ഇരയുടെ മൊബൈൽ നമ്പർ അവരുടെ ഡിവൈസിലേക്ക് മാറ്റുകയും ചെയ്യും.
പണം തട്ടിപ്പ്: ഇങ്ങനെ ലഭിക്കുന്ന കോളുകളും സന്ദേശങ്ങളും ഒ.ടി.പി.കളും (OTP) ഉപയോഗിച്ച് തട്ടിപ്പുകാർക്ക് ഇടപാടുകൾ നടത്താനും പാസ്വേഡുകൾ മാറ്റാനും അക്കൗണ്ടിലെ പണം തട്ടിയെടുക്കാനും സാധിക്കും.
ജാഗ്രത പാലിക്കാൻ നിർദ്ദേശങ്ങൾ
പുതിയ തലമുറ ഫോണുകളിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ സിം ആണ് ഇ-സിം. ഒരു സിം സ്ലോട്ട് മാത്രമുള്ള ഫോണുകളിൽ രണ്ട് നമ്പർ ഉപയോഗിക്കാൻ ഇത് സഹായിക്കും. എന്നാൽ ഇ-സിം സേവനങ്ങൾക്ക് മൊബൈൽ സേവനദാതാക്കളുടെ ഔദ്യോഗിക കസ്റ്റമർ കെയർ മാത്രം ഉപയോഗിക്കണമെന്ന് സൈബർ പോലീസ് മുന്നറിയിപ്പ് നൽകി.
മൊബൈൽ നെറ്റ്വർക്ക് അപ്രതീക്ഷിതമായി നഷ്ടമായാൽ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിച്ചു.
ഈ വാർത്ത കേൾക്കാം
Content Summary: E-SIM fraud is widespread; Cyber Police says people are stealing money by taking possession of mobile numbers
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !