നിലമ്പൂർ മുൻ എംഎൽഎ പി വി അൻവറിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പി വി അൻവറിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടതാണ് ഇഡി പരിശോധന നടത്തുന്നത്. അൻവറിന്റെ സഹായികളുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തുന്നതായി റിപ്പോർട്ട്.
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ( കെ എഫ് സി ) യിൽ നിന്നും 12 കോടി രൂപ വായ്പ എടുത്തു തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത് എന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെയാണ് ഇഡി സംഘം പരിശോധനയ്ക്ക് വേണ്ടി പിവി അൻവറിന്റെ വീട്ടിലെത്തിയത്.
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ വായ്പ എടുത്തതുമായി ബന്ധപ്പെട്ട് വിജിലൻസും നേരത്തെ അൻവറിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സാമ്പത്തിക തിരിമറി നടത്തി എന്നായിരുന്നു വിജിലൻസിന് ലഭിച്ച പരാതി.
കേസിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ നടക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന എന്നാണ് സൂചന. കൂടാതെ പി വി അൻവറിന് വിദേശത്തു നിന്നെത്തിയ സാമ്പത്തിക സഹായങ്ങളെ കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
Content Summary: ED raids former MLA PV Anwar's house
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !