മാലിന്യം കത്തിച്ചു; പോലീസിന് പിഴ ചുമത്തി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

0
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം 

കണ്ണൂർ
|ടൗൺ സ്ക്വയറിനടുത്ത് ഇൻഡോർ സ്റ്റേഡിയം പരിസരത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് പോലീസിന് പിഴ ചുമത്തി. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ആണ് പിഴ ഈടാക്കിയത്.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് പോലീസ് മൈതാനത്ത് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചെന്നാണ് പരാതി ലഭിച്ചത്. ഹരിതകർമ്മ സേനയ്ക്ക് നൽകി പുനഃചംക്രമണം ചെയ്യാവുന്ന പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിച്ചവയിലുണ്ടായിരുന്നു. 

മാലിന്യം കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ് പരാതി ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ പോലീസുദ്യോഗസ്ഥർക്ക് 500 രൂപ പിഴ ചുമത്തി. തുടർനടപടികൾ സ്വീകരിക്കുന്നതിനായി നഗരസഭയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

പൊതുജനങ്ങൾക്ക് പരാതി നൽകാം:
മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും എന്നിവ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് 9446 700 800 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് വഴി അറിയിക്കാവുന്നതാണ്.

Content Summary: Enforcement squad fines police for burning garbage

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !