വളാഞ്ചേരി|എടയൂർ പഞ്ചായത്തിലെ 14-ാം വാർഡ് വലിയ വീട്ടിൽ സാന്ദ്രയുടെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ആതവനാട് മർക്കസ് ട്രെയിനിങ് കോളേജ് എൻ.എസ്.എസ്. യൂണിറ്റ് സമാഹരിച്ച തുക കൈമാറി. മൂന്ന് ലക്ഷം രൂപയാണ് കോളേജ് ചികിത്സാ സഹായ ഫണ്ടിലേക്ക് സംഭാവന ചെയ്തത്.
കോളേജ് കാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ, മർക്കസ് സെക്രട്ടറി കെ.ടി. ആസാദിൽ നിന്ന് ചികിത്സാ സഹായസമിതി അംഗങ്ങളായ പി ശരീഫ് മാസ്റ്റർ, പി.എം മോഹനൻ മാസ്റ്റർ,കെ പി ഗോപിനാഥൻ,കെടി ഗഫൂർ മാസ്റ്റർ,ടി അബ്ദുല്ലകുട്ടി എന്നിവർ
തുക ഏറ്റുവാങ്ങി.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഫൈസൽ പി., അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സൈതലവി.സി., അധ്യാപകർ, കോളേജ് യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി എൻ.എസ്.എസ്. യൂണിറ്റ് നടത്തിയ ഈ പ്രവർത്തനം ശ്രദ്ധേയമായി.
Content Summary: Mediavisionlive.in
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !