സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച മലപ്പുറം എഫ്.സി. പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനമുറപ്പിച്ചു. മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 10 പേരായി ചുരുങ്ങിയ ഫോഴ്സ കൊച്ചിയെ 4-1 എന്ന സ്കോറിനാണ് മലപ്പുറം തകർത്തത്.
മലപ്പുറത്തിനായി ബ്രസീലിയൻ താരം ജോൺ കെന്നഡി ഇരട്ട ഗോളുകൾ നേടി. ക്യാപ്റ്റൻ റോയ് കൃഷ്ണ, പകരക്കാരനായി എത്തിയ അബ്ദുൽ ഹക്കു എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. കൊച്ചിയുടെ ആശ്വാസ ഗോൾ നേടിയത് സജീഷ് ആണ്.
39-ാം മിനിറ്റിൽ കൊച്ചി ഗോൾകീപ്പർ റോയ് കൃഷ്ണയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി റോയ് കൃഷ്ണ മലപ്പുറത്തിന് ലീഡ് നൽകി (1-0). ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ നാല് എതിർതാരങ്ങളെ വെട്ടിയൊഴിഞ്ഞ് ജോൺ കെന്നഡി ലീഡ് രണ്ടാക്കി (2-0). 54-ാം മിനിറ്റിൽ കൊച്ചി പകരക്കാരൻ ഗോൾകീപ്പറുടെ പിഴവിൽ ജോൺ കെന്നഡി മൂന്നാം ഗോളും നേടി (3-0). 59-ാം മിനിറ്റിൽ ഗിഫ്റ്റി ഗ്രേഷ്യസ് ചുവപ്പ് കാർഡ് വാങ്ങി പുറത്തായതോടെ കൊച്ചി 10 പേരായി ചുരുങ്ങി. 65-ാം മിനിറ്റിൽ നിജോ ഗിൽബർട്ടിന്റെ പാസിൽ നിന്ന് സജീഷ് ഒരു ഗോൾ മടക്കി (3-1). ഇഞ്ചുറി ടൈമിൽ കോർണർ കിക്കിലൂടെ അബ്ദുൽ ഹക്കു മലപ്പുറത്തിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി (4-1).
അടുത്ത മത്സരം
തിയതി: വെള്ളിയാഴ്ച (നവംബർ 7)
മത്സരം: കണ്ണൂർ വാരിയേഴ്‌സ് എഫ്.സി. Vs തൃശൂർ മാജിക് എഫ്.സി.
സമയം: രാത്രി 7.30 ന്
വേദി: നവീകരിച്ച കണ്ണൂർ ജവഹർ സ്റ്റേഡിയം (കണ്ണൂരിൻ്റെ ആദ്യ ഹോം മത്സരം).
തത്സമയ സംപ്രേക്ഷണം:
സോണി ടെൻ 2, ഡി.ഡി. മലയാളം, സ്പോർട്സ്.കോം എന്നിവയിൽ മത്സരം തത്സമയം കാണാം. യു.എ.ഇ.യിൽ ഇത്തിസാലാത്തിന്റെ ഇ വിഷൻ ചാനലിലും (നമ്പർ 742) സംപ്രേക്ഷണം ഉണ്ടാകും.
Content Summary: ⚽ Super League Kerala: Malappuram FC scores a stunning win; tops the table
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !