കേരള സർക്കാർ നിർമ്മിക്കുന്ന ബ്രാൻഡിക്ക് പേരിടാൻ പൊതുജനങ്ങൾക്ക് അവസരം. അനുയോജ്യമായ പേരും ലോഗോയും നിർദേശിക്കുന്നവർക്ക് പതിനായിരം രൂപ വീതം ഉദ്ഘാടന വേളയിൽ സമ്മാനം നൽകുമെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.
പാലക്കാട് മേനോൻപാറയിൽ പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡിൽ നിന്ന് നിർമിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ (ബ്രാൻഡി) ലോഗോയും പേരും നിർദേശിക്കാനാണ് പൊതുജനങ്ങൾക്ക് അവസരം നൽകിയിരിക്കുന്നത്.
നിർദേശിക്കുന്ന പേരും ലോഗോയും 2026 ജനുവരി ഏഴാം തീയതിക്കകം ലഭിച്ചിരിക്കണം. നിർദേശങ്ങൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയക്കണമെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Can you suggest a name? You can win a prize of Rs. 10,000
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !