തിരുവനന്തപുരം: അധ്യാപക നിയമന യോഗ്യതയിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നെറ്റ് (NET), പിഎച്ച്ഡി (PhD), എം.ഫിൽ, എം.എഡ് തുടങ്ങിയ ഉന്നത യോഗ്യതകൾ ഉള്ളവരാണെങ്കിലും ഹൈസ്കൂൾ തലം വരെ പഠിപ്പിക്കണമെങ്കിൽ ഇനി മുതൽ കെ-ടെറ്റ് (K-TET) നിർബന്ധമാണ്.
ഉന്നത യോഗ്യതയുള്ളവർക്ക് കെ-ടെറ്റ് ആവശ്യമില്ലെന്ന പഴയ വ്യവസ്ഥ റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്. കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നടപടി.
പ്രധാന മാറ്റങ്ങൾ ഇങ്ങനെ:
കെ-ടെറ്റ് നിർബന്ധം: എൽ.പി (LP) സ്കൂൾ മുതൽ ഹൈസ്‌കൂൾ വരെ അധ്യാപകരാകാൻ അതത് വിഭാഗത്തിലെ കെ-ടെറ്റ് (കാറ്റഗറി 1 മുതൽ 4 വരെ) നിർബന്ധമായും നേടിയിരിക്കണം.
ഇളവുകൾ റദ്ദാക്കി: സെറ്റ്, നെറ്റ്, എംഫില്‍, പിഎച്ച്ഡി, എംഎഡ് എന്നിവയുള്ളവർക്ക് കെ-ടെറ്റ് വേണ്ടെന്ന ആനുകൂല്യം ഇതോടെ അവസാനിച്ചു.
പ്രമോഷനും നിയമനത്തിനും പുതിയ വ്യവസ്ഥ:
ഹൈസ്കൂൾ നിയമനം: കെ-ടെറ്റ് കാറ്റഗറി 3 യോഗ്യത നേടിയവരെ മാത്രമേ ഹൈസ്‌കൂളുകളിലേക്ക് പരിഗണിക്കാവൂ.
പ്രധാന അധ്യാപകർ: കാറ്റഗറി 3 യോഗ്യതയോടെ സർവീസിൽ തുടരുന്ന ഹൈസ്‌കൂൾ അധ്യാപകരെ മാത്രമേ പ്രധാന അധ്യാപക (Headmaster) തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് പരിഗണിക്കൂ.
ബൈ ട്രാൻസ്ഫർ: എച്ച്.എസ്.എ (HSA), യു.പി.എസ്.ടി, എല്‍.പി.എസ്.ടി തസ്തികകളിലേക്കുള്ള ബൈ ട്രാന്‍സ്ഫര്‍ പ്രൊമോഷന് അതത് കാറ്റഗറിയിലെ കെ-ടെറ്റ് യോഗ്യത നേടിയവരെ (അധ്യാപകരെയും അനധ്യാപകരെയും) മാത്രമേ പരിഗണിക്കൂ.
ഇളവ് ഇവർക്ക് മാത്രം
എച്ച്.എസ്.എസ്.ടി (ജൂനിയര്‍) തസ്തികയിലേക്ക് യോഗ്യത നേടിയ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫ്, ലാബ് അസിസ്റ്റന്റ് എന്നിവരെ ബൈട്രാന്‍സ്ഫര്‍ പ്രൊമോഷന് നിലവിലുള്ള രീതിയില്‍ തന്നെ പരിഗണിക്കും.
Content Summary: It doesn't matter if you have NET or PhD qualifications; K-TET is now mandatory to become a high school teacher
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !