ഉണക്കാനിട്ടിരുന്ന ഉള്ളിക്കു മുകളിൽ കൗൺസിലർ കാർ കയറ്റി


തിരൂരങ്ങാടി: റോഡരികിൽ ഉണക്കാനിട്ടിരുന്ന ഉള്ളിക്കു മേൽ കാർ കയറിയതിന് തിരൂരങ്ങാടി നഗരസഭാ കൗൺസിലർക്ക് കടയുടമയുടെ മർദ്ദനം. ഇന്നലെ ചെമ്മാട്- പരപ്പനങ്ങാടി റോഡിലാണ് സംഭവം. കൗൺസിലർ ആയ എം.എൻ. മൊയ്തീൻ എന്ന ഇമ്പിച്ചി റോഡരികിൽ കാർ പാർക്ക് ചെയ്തപ്പോൾ നടപ്പാതയിൽ ഉണക്കാനിട്ട ഉള്ളിക്കു മേൽ കയറുകയായിരുന്നു.

കടക്കാരനും മറ്റു രണ്ടു പേരും തന്നെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് കൗൺസിലറുടെ ആക്ഷേപം. സംഭവം വഷളായതോടെ പൊലീസെത്തി ആൾക്കൂട്ടത്തെ ശാന്തരാക്കി. മർദ്ദനത്തിൽ പരിക്കേറ്റ കൗൺസിലർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൗൺസിലർ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കിയതായി അറിയിച്ചു.


Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !