കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശം മറികടന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണപരിപാടി സംഘടിപ്പിച്ച സംഭവത്തിൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായ രജിത് കുമാർ കസ്റ്റഡിയിൽ. ആറ്റിങ്ങലിലെ വീട്ടിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
കേസിൽ ഒന്നാം പ്രതിയാണ് ഇയാൾ. തനിക്ക് സ്വീകരണം ഒരുക്കണമെന്ന് രജിത് കുമാർ വിദ്യാർഥികളോട് ആവശ്യപ്പെട്ടിരുന്നു. ഇവർ മുൻകൈയെടുത്താണ് വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയത്. നിരവധി പേരാണ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്.
സ്വീകരണവുമായി ബന്ധപ്പെട്ട് 75 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിൽ 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രജിത് കുമാർ ഒളിവിൽ പോയിയെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ ഇന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !