പാലക്കാട് മുതലമടയിൽ മൊണ്ടിപതി കോളനിയിലെ പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർഥിനിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതിയും പെൺകുട്ടിയുടെ ബന്ധുവുമായ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികമായി പീഡിപ്പിച്ച് ഇയാൾ പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പതിനെട്ട് വയസ്സ് തികയാൻ രണ്ട് മാസം മാത്രം പ്രായമുള്ളയാളാണ് പ്രതി. ഇയാളെ ജുവൈനൽ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ബുധനാഴ്ച മുതലാണ് പ്ലസ് വൺ വിദ്യാർഥിനിയെ കാണാതായത്. ശനിയാഴ്ചയാണ് പ്രദേശത്ത് തന്നെയുള്ള കിണറ്റിൽ നിന്നും അടിവസ്ത്രം ധരിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം ലഭിച്ചത്.
ശനിയാഴ്ച രാവിലെ തന്നെ കൗമാരക്കാനടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്യുകയും തുടർന്ന് മർദിച്ച് അവശയാക്കുകയുമായിരുന്നു. പിന്നീടാണ് കിണറ്റിലേക്ക് എറിഞ്ഞത്. ശ്വാസകോശത്തിൽ മറ്റും വെള്ളം കയറിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇതിന് മുമ്പായി കുട്ടി പീഡനത്തിന് ഇരയായതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !