വാർഡ് മെമ്പർ / കൗൺസിലർ, ആശ വർക്കർ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ഹെൽപ്പർമാർ, പെയിൻ & പാലിയേറ്റിവ് കെയർ വളണ്ടിയർമാർ എന്നിവർ അംഗങ്ങളായ വാർഡ് തല ദ്രുതകർമ്മസേനയുടെ (RRT) പ്രവർത്തനം മലപ്പുറം ജില്ലയിൽ ശക്തമാക്കി .
ആർ.ആർ.ടി യുടെ കർത്തവ്യങ്ങൾ
1. വിദേശത്ത് തിരിച്ചെത്തിയ യാത്രക്കാരുടെ എണ്ണം വാർഡ് തലത്തിൽ സൂക്ഷിക്കുകയും അവർ 14 ദിവസത്തെ നിർബന്ധത ക്വാറന്റൈൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക (സ്ഥിരീകരിച്ച കേസുകളുമായി നേരിട്ട് ഇടപഴകിയ വർ 28 ദിവസത്തെ ക്വാറന്റൈൻ പാലിക്കണം)
2. വീട്ടിൽ ഐസൊലേഷനിലുള്ള വ്യക്തിയുമായി ഫോൺ കോൾ / വീഡിയോ കോൾ വഴി ബന്ധപ്പെടുകയും അവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ചെയ്യുക .
3. വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ പഞ്ചായത്ത് / ബ്ലോക്ക് മെഡിക്കൽ ഓഫീസർ അല്ലെങ്കിൽ ജില്ലാ കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യുക . അവരെ നേരിട്ട് ആശുപത്രിയിൽ പോകാൻ അനുവദിക്കരുത്.
4. വീട്ടിൽ ഒറ്റപ്പെടുന്ന ആളുകൾക്ക് ഭക്ഷണം / മരുന്നുകൾ / മറ്റ് ആവശ്യമായ വസ്തുക്കൾ എന്നിവ സന്നദ്ധപ്രവർത്തകർ മുഖേന എത്തിച്ചു നൽകുക.
5. ആവശ്യമെങ്കിൽ ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ പരിശോധനകൾ ഏർപ്പെടുത്തുകയും ബസ് സ്റ്റാൻഡുകളിൽ / റെയിൽവേ സ്റ്റേഷനുകളിൽ സ്ക്രീനിംഗ് നടത്തുന്ന മെഡിക്കൽ, പോലീസ് വോളന്റിയർമാരെ സഹായിക്കുകയും ചെയ്യുക ..
6. വികലാംഗർക്കും മുതിർന്ന പൗരന്മാർക്കും മറ്റ് രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും പ്രത്യേക പരിചരണം ഉറപ്പു വരുത്തുക.
പൊതുജനങ്ങൾ RRT യുടേയും ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഈ മഹാമാരിക്കെതിരെ നമുക്ക് ഒന്നിച്ച് പൊരുതാം, നമ്മൾ അതിജീവിക്കും
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !