കോവിഡ് പ്രതിരോധത്തിന്റെ, ഭാഗമായി ഇന്ത്യയിലേക്കുള്ള യാത്രാവിമാന സർവീസുകൾ നിർത്തിവെച്ചപ്പോൾ കാർഗോ വിമാനങ്ങൾ വഴിയായിരുന്നു മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയിരുന്നത്. എന്നാൽ കാർഗോ വിമാനങ്ങളിൽ മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് സംബന്ധിച്ച് പരാമർശിച്ചു കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിക്കാതെ ഒരു മൃതദേഹങ്ങളും നാട്ടിൽ ഇറക്കാൻ ആകില്ല എന്ന നിലപാടാണ് ഇപ്പോൾ അധികൃതർ സ്വീകരിക്കുന്നത്.
മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ വിദേശങ്ങളിൽ നിന്നും പ്രത്യേക വിമാനങ്ങളിൽ അതാത് രാജ്യങ്ങൾ മടക്കി കൊണ്ടുപോകുമ്പോഴും ഇന്ത്യയിലേക്ക് അത്തരം ഒരു സംവിധാനം ഒരുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തതിന് എതിരെ വ്യാപക രോഷം ഉയരുന്നതിനിടയിലാണ് പ്രവാസി മൃതദേഹങ്ങളോടും ഈ ക്രൂരത നമ്മുടെ ഇന്ത്യൻ അധികൃതർ കാണിക്കുന്നത് ..
ഈ നിലപാടിൽ നിന്ന് കേൻദ്ര സർക്കാർ പിറക്കോട്ട് പോയി ലങ്കിൽ കോവിഡ് പശ്ചാത്തലത്തിലൂള്ള ലോക്ക് ടൗൺ നിമ മങ്ങൾ പാലിച്ച് കൊണ്ട് എം ഡി ഫ് പ്രത്യക്ഷ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, വിദേശകാര്യ സഹമന്ത്രി ,മുഖ്യമമന്ത്രി, എന്നിവർക്ക് വിഷയത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്തി എം.ഡി ഫ് കത്തുകൾ അയച്ചിട്ടുണ്ട്
കേരളത്തിലെ MP മാരെ ബന്ധപ്പെട്ട് ഡൽഹിയിൽ സമ്മർദ്ദം ചെലുത്തും
കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികളോട് സർക്കാർ കാണിക്കുന്ന ക്രൂരത ഈ വിഷയത്തിലും തുടരുകയാണ് ഇത് അംഗികരിക്കാനാവില്ല
കേരള സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപ്പെട്ട് കേൻൻന്ദ്ര സർക്കാറിനെ കൊണ്ട് അനുകുലമായ തിരുമാനം എടുപ്പിക്കണമെന്ന്
മലബാർ ഡവലെപ്പ്മെൻറ് ഫോറം ജന:സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കു നി ട്രഷറർ വി.പി സന്തേഷ് കുമാർ കോവിഡ് ടാസ്ക്ക് ഫോർസ് ചിഫ് കോർഡിനേറ്റർ ഷൗക്കത്തലി എരോത്ത് എന്നിവർ ആവശ്യപ്പെട്ടു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !