റെഡ് ആർമി ചാരിറ്റി മേൽപ്പത്തൂർ,മുക്കിലപ്പീടികയുടെ കീഴിൽ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു.

0

കോവിഡ് - 19 ന്റെ പശ്ചാതലത്തിൽ ലോകം മുഴുവൻ ലോക്ക് ഡൗണിലായതിനാൽ പ്രയാസമനുഭവിക്കുന്ന ആതവനാട് പഞ്ചായത്തിലെ പതിനാറാം വാർഡിലെ മേൽപത്തൂർ പ്രദേശത്തെ ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി റെഡ് ആർമി ചാരിറ്റി മേൽപ്പത്തൂർ,മുക്കിലപ്പീടികയുടെ കീഴിൽ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു.
ഉദ്ഘാടനച്ചടങ്ങും വ്യത്യസ്തമായ രീതിയിലാണ് നടത്തിയത്. കിറ്റ് വാങ്ങുന്നവരുടെ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നതിന് പകരം വിതരണം ചെയ്യുന്നവർക്ക് കൈമാറിയാണ് ഉദ്ഘാടനം നടത്തിയത്. സിപിഐഎം ആതവനാട് ലോക്കൽ സെക്രട്ടറി അരിക്കാടൻ മമ്മുമാസ്റ്റർ DYFI കുറുമ്പത്തൂർ മേഖലാ ട്രഷറർ N.വിജീഷ് DYFI മേൽപത്തൂർ യൂണിറ്റ് സെക്രട്ടറി  CK.സിറാജ് എന്നിവർക്ക് വിതരണം ചെയ്യാനുള്ള കിറ്റ് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.  പച്ചരി, പഞ്ചസാര ,പാം ഓയിൽ, മുളക് പൊടി, മല്ലിപ്പൊടി,മഞ്ഞൾ പൊടി, കടുക്, ഉപ്പ് ,വാഷിംഗ് സോപ്, ബാത്ത് സോപ്,കടല, ചായപ്പൊടി,ജീരകം,ഉലുവ തുടങ്ങിയ വിഭവങ്ങളsങ്ങിയതാണ് കിറ്റ്.  പ്രവാസി സഖാക്കളുടെയും നാട്ടിലെ സുമനസ്സുകളുടെയും അകമഴിഞ്ഞ സഹകരണത്തോടെയാണ് കിറ്റ് വിതരണം ഇത്രയും  ഭംഗിയോടെ പൂർത്തീകരിക്കാൻ കഴിഞ്ഞത്. സഖാക്കൾ: റഫീഖ്.V, ആഷിഫ് K, അസ്‌ലം K, റിയാസ്.P, മുഹമ്മദ്‌ തസ്ലീo PK, തഫ്സീർ P, റസി.P, ഷറഫുദ്ധീൻ M, ഷിഹാബ് M,   സുധീഷ് N, റിയാസ് V തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !