മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി ടീമിനെ നയിക്കും. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മൂന്ന് സ്റ്റാന്‍ഡ് ബൈ താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍ അശ്വിന്‍ നാലുവര്‍ഷത്തെ ഇടവേളക്കുശേഷം ടി-20 ടീമില്‍ തിരിച്ചെത്തി എന്നതാണ് ഏറ്റവും വലിയ സവിശേഷത. രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. എം.എസ്. ധോണിയെ ടീമിന്റെ ഉപദേഷ്ടാവായി നിയമിച്ചു.
ഓപ്പണര്‍മാരായി രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും എത്തുന്ന ടീമില്‍ മധ്യനിരയില്‍ നായകന്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് എന്നിവരുമുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും ടീമിലെത്തി.
പേസ് ബൗളര്‍മാരായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണുള്ളത്. സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാരായി അശ്വിനൊപ്പം രാഹുല്‍ ചാഹറും അക്‌സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ടീമിലെത്തിയപ്പോള്‍ ബൗളിംഗ് ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയും ബാറ്റിംഗ് ഓള്‍ റൗണ്ടറായി ഹര്‍ദ്ദിക് പാണ്ഡ്യയും ടീമിലെത്തി. ദീപക് ചാഹര്‍, ശ്രേയസ് അയ്യര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരാണ് സ്റ്റാന്‍ഡ് ബൈ താരങ്ങള്‍.
യുഎഇയില്‍ ഒക്ടോബര്‍ 23നാണ് ട്വന്റി 20 ലോകകപ്പ് തുടങ്ങുക. 24ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.
TEAM - Virat Kohli (Capt), Rohit Sharma (vc), KL Rahul, Suryakumar Yadav, Rishabh Pant (wk), Ishan Kishan (wk), Hardik Pandya, Ravindra Jadeja, Rahul Chahar, Ravichandran Ashwin, Axar Patel, Varun Chakravarthy, Jasprit Bumrah, Bhuvneshwar Kumar, Mohd Shami.#TeamIndia
— BCCI (@BCCI) September 8, 2021
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !