വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിന് നാക് അക്രഡിറ്റേഷൻ ലഭിച്ചത് വലിയ അംഗീകാരമായാണ് കാണുന്നതെന്ന് ഡോ. ഫസൽ ഗഫൂർ പറഞ്ഞു.
നാക് അക്രഡിറ്റേഷനിൽ എ പ്ലസ് ഗ്രേഡ് നേടിയ എം.ഇ.എസ് കെ.വി.എം കോളേജിൽ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
സംസ്ഥാന എം.ഇ.എസ് ജനറൽ സെക്രട്ടറി പ്രൊഫ.പി.ജെ .ലബ്ബ,കോർപ്പറേറ്റ് മാനേജർ പി.എച്ച്.മുഹമ്മദ്,പ്രിൻസിപ്പാൾ ഡോ.സി.രാജേഷ്,സെക്രട്ടറി പ്രൊഫ.കെ.പി.ഹസ്സൻ, ഓ.സി.സലാഹുദ്ദീൻ,കോഓർഡിനേറ്റർ മാരായ ഡോ.നജില.ടി.വൈ,പ്രൊഫ.കൃഷ്ണപ്രഭ എന്നിവർ സംസാരിച്ചു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണ നിലവാരം പരിശോധിക്കുന്നതിനുള്ള ദേശീയ ഏജൻസിയായ നാഷണൽ അസ്സെസ്സ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ പ്ലസ് ഗ്രേഡോടെയുള്ള അംഗീകാരമാണ് വളാഞ്ചേരി എം ഇ എസ് കെവീയം കോളേജിന് ലഭിച്ചത്.നേരത്തെ എ ഗ്രേഡ് ഉള്ള കോളേജ് ഇത് മൂന്നാമത്തെ അക്രെഡിറ്റേഷൻ പ്രക്രിയായാണ് പൂർത്തിയാക്കിയത്. അക്രെഡിറ്റേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള രണ്ടു ദിവസത്തെ ഉന്നത തല സംഘ സന്ദർശനം ശനിയാഴ്ച പൂർത്തിയായിരുന്നു. പശ്ചിമ ബംഗാൾ റാണി റാഷമോണി സർവകലാശാല വി സി ഡോ അശുതോഷ് ഘോഷ്, വീർ നർമദ ഗുജറാത്ത് സർവകലാശാല പ്രൊഫസർ ഡോ പരേഷ് ജോഷി, തമിഴ്നാടിലെ വെല്ലൂർ സേക്രഡ് ഹാർട്ട് സ്വയംഭരണ കോളേജിലെ പ്രിൻസിപ്പൽ ഡോ ഡി മരിയ ആന്റണി രാജ് എന്നിവരടങ്ങിയ സംഘം കോളേജിന്റെ അക്കാദമിക നിലവാരം, പഠന ബോധന പ്രക്രിയ, ഗവേഷണം, സാമൂഹ്യ സേവനം , ഭൗതിക സൗകര്യങ്ങൾ, വിദ്യാർത്ഥി ക്ഷേമം തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രിൻസിസിപ്പാലിന് റിപ്പോർട്ട് സമർപ്പിച്ചു.
1981 ൽ സ്ഥാപിതമായ കോളേജിൽ നിലവിൽ ബിരുദ, ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗങ്ങളിലായി 1700 ഓളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. 2017 ൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എൻ ഐ ആർ എഫ് റാങ്കിങ്ങിൽ ദേശീയ തലത്തിൽ കോളേജ് 51 - റാങ്ക് നേടിയിരുന്നു. ഈ വർഷം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഗ്രീൻ ചാമ്പ്യൻ അവാർഡ് കോളേജിന് ലഭിച്ചിരുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ സ്റ്റഡി ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വിദേശ വിദ്യാർഥികൾ കോളേജിൽ പഠിക്കുന്നുണ്ട്.
കോളേജിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മുതൽക്കൂട്ടാണ് നാക് അംഗീകാരമെന്ന് കോളേജ് അധികാരികൾ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !