മലപ്പുറം: പ്ലസ്ടു സ്‌പെഷ്യല്‍ ഫീസ് വാങ്ങിയ വിദ്യാര്‍ഥികളില്‍ നിന്ന് ട്രഷറി വഴി വാങ്ങിയ പണം തിരിച്ച് നല്‍കാന്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന് വിദ്യാര്‍ഥികള്‍.
വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിവിധ വിദ്യാര്‍ഥികളാണ് വിദ്യാലയങ്ങളില്‍ പണമടച്ചത്. ഈ തുക അതത് സ്ഥാപന മേധാവികള്‍ ട്രഷറി വഴി വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്‌പെഷ്യല്‍ ഫീസ് ഇനത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും രേഖാമൂലം വിദ്യാഭ്യാസ മന്ത്രിക്കും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്കും പരാതിക്കും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഫീസ് നിര്‍ത്തലാക്കി 4/195267/2021 എന്ന നമ്പറില്‍ ഈമാസം (സെപ്തംബര്‍) ഒന്നിന് ഉത്തരവിറക്കി. വിഷയത്തില്‍ ഒരാഴ്ച പിന്നിട്ടും പണം ട്രഷറികളില്‍ നിന്ന് വിദ്യാലയങ്ങളിലേക്കോ, അതത് വിദ്യാര്‍ഥികളിലേക്കോ തിരിച്ച് ലഭിച്ചിട്ടില്ല.
ഉത്തരവിറങ്ങിയിട്ടും പണം തിരികെ ലഭിക്കാത്തതില്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. ഇനിയും നീണ്ട് പോകുന്നത് ഉചിതമല്ലെന്നാണ് വിദ്യാര്‍ഥികളുടെ അഭിപ്രായം. പകുതിലധികം വിദ്യാര്‍ഥികളും ഇത്തവണ ഉന്നത പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്കും പോകുന്ന ഘട്ടത്തില്‍ പണം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !