''സ്രാങ്ക് പറയും അപ്പം കേട്ടാൽ മതി, സ്രാങ്ക് ചെയ്യും അപ്പം കണ്ടാൽ മതി''; ലീഗിന് എതിരെ പരിഹാസവുമായി മുൻ ഹരിത നേതാവ്

0
''സ്രാങ്ക് പറയും അപ്പം കേട്ടാൽ മതി, സ്രാങ്ക് ചെയ്യും അപ്പം കണ്ടാൽ മതി''; ലീഗിന് എതിരെ പരിഹാസവുമായി മുൻ ഹരിത നേതാവ് | '' Srank says bread is enough, srank will see bread ''; Former Green leader with sarcasm against the league

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട തീരുമാനത്തില്‍ ലീഗ് നേതൃത്വത്തെ പരിഹസിച്ച് ഹരിത മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹഫ്‌സമോള്‍. പൊക്കിയടിക്കുന്നവര്‍ക്ക് മാത്രമാണ് സംഘടനയില്‍ സ്ഥാനമുള്ളൂ എന്ന് ഹരിതമോള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങളില്‍ ഹരിത സംസ്ഥാന കമ്മിറ്റിക്കൊപ്പം നില്‍ക്കാത്ത ഹരിത ഭാരവാഹികളെ ഉള്‍പ്പെടുത്തി പുതിയ സംസ്ഥാന കമ്മിറ്റിയെയും ഇവര്‍ പരിചയപ്പെടുത്തുന്നുണ്ട്.

മിണ്ടരുത്.. മിണ്ടിയാൽ പടിക്ക് പുറത്താണ്.. ആരാണ് പുറത്താക്കുക എന്ന് അറിയുമോ ? ഭരണഘടനയിൽ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതി.. എന്നാണ് ഹഫ്‌സമോൾ ഫെയ്സ്ബുക്കിൽ കുറിച്ചത്. അല്ലേലും നിങ്ങൾ ഇവരിൽ നിന്ന് നീതി പ്രതീക്ഷിച്ചിരുന്നോ നിഷ് കളങ്കരെ എന്നും ഹഫ്‌സമോൾ ചോദിക്കുന്നുണ്ട്. നിലവിലെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ സ്വാദിഖലി ശിഹാബ് തങ്ങളാണെന്ന പരോക്ഷ വിമര്‍ശനവും പോസ്റ്റിലുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പുതുതായി വരുന്ന msf ഹരിത സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കാൻ പോവുന്ന
പ്രെസിഡന്റ്‌ : ആയിഷ ബാനു
വൈസ് പ്രെസി : നജ്‌വ ഹനീന കുറുമാടൻ, നഹാല സഹീദ്, അഖീല
ജനറൽ സെക്രട്ടറി : റുമൈസ കണ്ണൂർ
ജോ. സെക്രട്ടറി :തൊഹാനി, റംസീന നരിക്കുനി, നയന സുരേഷ്
ട്രഷറർ : സുമയ്യ
തുടങ്ങിയവർക്ക് മുൻ‌കൂർ അഭിവാദ്യങ്ങൾ. വിശദമായ അഭിവാദ്യങ്ങൾ കമ്മിറ്റി നിലവിൽ വന്ന ശേഷം നേരുന്നതാണ്.
ഇന്നേ പൊക്കിയടിക്കാൻ തുടങ്ങൂ.. നാളെ കമ്മിറ്റിയില് വരാം..
മിണ്ടരുത്.. മിണ്ടിയാൽ പടിക്ക് പുറത്താണ്..
ആരാണ് പുറത്താക്കുക എന്ന് അറിയുമോ ?

ഭരണഘടനയിൽ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതി..
അല്ലേലും നിങ്ങൾ ഇവരിൽ നിന്ന് നീതി പ്രതീക്ഷിചിരുന്നൊ നിഷ്കളങ്കരെ...😌😌
സ്രാങ്ക് പറയും അപ്പം കേട്ടാൽ മതി
സ്രാങ്ക് ചെയ്യും അപ്പം കണ്ടാൽ മതി..
ജയ് സദിഖലി ശിഹാബ് തങ്ങൾ 😆
വിസ്മയമാണെന്റെ ലീഗ് 🥰🥰🥰

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !