ഹരിത പിരിച്ചു വിട്ടതിൽ സ്ത്രിവിരുദ്ധതയില്ല; തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്തതെന്ന് എം.കെ മുനീർ

0
ഹരിത പിരിച്ചു വിട്ടതിൽ സ്ത്രിവിരുദ്ധതയില്ല; തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്തതെന്ന് എം.കെ മുനീർ | There is no misogyny in the dismissal of the Greens; MK Muneer said that the decision was taken by the party as a whole

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്ലിം ലീഗ് നേതൃത്വത്തിൻറെ തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്തതാണെന്ന് ഡോ. എം.കെ മുനീര്‍. തീരുമാനത്തില്‍ സ്ത്രിവിരുദ്ധതയില്ലെന്നും മുനീര്‍ വ്യക്തമാക്കി.

പാര്‍ട്ടി തീരുമാനമാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞത്. അതില്‍ നിന്ന് ഭിന്നമായി തനിക്ക് ഒന്നും പറയാനില്ല. സ്ത്രീയും പുരുഷനും പാര്‍ട്ടിയുടെ ഭാഗമാണ്. ഹരിത ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ട്. അവര്‍ക്കു പറയാനുള്ളത് കേട്ടു. അതിന് ശേഷമാണ് സംഘടനാ നടപടിയുടെ ഭാഗമായി ഹരിത പിരിച്ചുവിട്ടത്. അതില്‍ സ്ത്രീ, പുരുഷന്‍ എന്ന വിവേചനത്തിന്റെ ആവശ്യമില്ല. തീരുമാനത്തില്‍ സ്ത്രിവിരുദ്ധതയില്ലെന്നും മുനീര്‍ വ്യക്തമാക്കി.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ വനിത കമ്മീഷനെ സമീപിച്ച ഹരിത നടപടി കടുത്ത അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിത സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് പിരിച്ചുവിട്ടത്. പാര്‍ട്ടി തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് ഹരിതയുടെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !