![]() |
File Photo |
മുസ്ലിം മതാചാര പ്രകാരമുള്ള നിക്കാഹ് മെയ് അവസാന വാരത്തിൽ നടക്കും. തുടർന്ന് മക്കളുടെ പഠനം കഴിഞ്ഞ ശേഷമാകും കല്യാണച്ചടങ്ങുകള്‍ നടക്കുക.
മകന്‍ അഡ്വ: കെ.ടി മുഹമ്മദ് ഫാറൂഖിന്റേയും മകള്‍ കെ.ടി സുമയ്യ ബീഗത്തിന്റേയും നിക്കാഹാണ് റമദാന്‍ കഴിഞ്ഞ് മെയ് അവസാന വാരത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. മതാചരപ്രകാരമുളള മഹറായി ഖുര്‍ആന്‍ സമ്മാനിച്ച് പൂര്‍ണമായി ലളിതമായാണ് ചടങ്ങുകള്‍ നടക്കുക.
മൂത്ത മകള്‍ അസ്‌മ ബീവിയുടെ വിവാഹവും നേരത്തെ സമാനമായ രീതിയിലാണ് നടത്തിയിരുന്നത്. മകന്‍ അഡ്വ: കെ.ടി മുഹമ്മദ് ഫാറൂഖ് തിരൂര്‍ കോടതിയില്‍ പ്രാക്‌ടീസ് ചെയ്‌തുവരികയാണ്.. വധു ശുഅയ്‌ബ പന്നിത്തടം സ്വദേശിനിയും എല്‍.എൽ.ബി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമാണ്. മകള്‍ കെ.ടി സുമയ്യ ബീഗം പോര്‍ട്ട് ബ്ലെയര്‍ ഗവ: മെഡിക്കല്‍ കോളജില്‍ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ് വരന്‍ ഡോ: മുഹമ്മദ് ഷരീഫ് രണ്ടത്താണി സ്വദേശിയാണ്.
മകന്‍ ഖുര്‍ആനാണ് മഹറായി നല്‍കുന്നതെന്ന് കണ്ടപ്പോഴാണ് മരുമകനും ഇതേ രീതിയില്‍തന്നെ ഖുര്‍ആന്‍ മഹറായി സ്വീകരിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. കെ.ടി.ജലീലിന്റെ മൂത്തമകള്‍ അസ്‌മ ബീവി നിലവില്‍ യു.എസ്.എ യില്‍ ഇന്റല്‍ റിസര്‍ച്ച് സൈന്റിസ്‌റ്റായാണ് ജോലിചെയ്യുന്നത്. ഭര്‍ത്താവ് അനീഷ് എലിക്കോട്ടില്‍ സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയറാണ്.
മക്കള്‍ വില്‍പ്പനച്ചരക്കുകളല്ലെന്നും നമ്മുടെ കരളിന്റെ കഷണങ്ങളാണെന്നും ചൂണ്ടിക്കാട്ടി നേരത്തെ ഡോ:കെ.ടി. ജലീല്‍ ഫെയ്‌സ്‌ബുക്ക് പേജിലിട്ട പോസ്‌റ്റ് ഏറെ വൈറലായിരുന്നു. രക്ഷിതാക്കള്‍ പെണ്‍മക്കള്‍ക്ക് വരന്‍മാരെ തേടുമ്പോള്‍ മനുഷ്യത്വമുള്ള സല്‍സ്വഭാവികളെയാണ് അന്വേഷിക്കേണ്ടതെന്നും ഡോ.കെ .ടി.ജലീൽ പറഞ്ഞു.
Content Highlights: Dr.K.T. Jaleel's children get married
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !